Select Page

എൻ ജി ഒ യുണിയൻ പരീക്ഷാ പരിശീലന കേന്ദ്രം

എൻ ജി ഒ യുണിയൻ പരീക്ഷാ പരിശീലന കേന്ദ്രം ഉദ്‌ഘാടനം ചെയ്തു. ആദിവാസി മേഖലയിലെ ഉദ്യോഗാർത്ഥികൾ ക്ക് സഹായ ഹസ്തവുമായി കേരള എൻ ജി ഒ യുണിയൻ നേതൃത്വത്തിൽ മത്സരപരീക്ഷ പരിശീലന കേന്ദ്രവും, ഓൺലൈൻ സർവ്വീസ് സെന്ററും , പാലൂർ  ഈ.എം. എസ് സ്മാരക ട്രൈബൽ ലൈബ്രറി പരിസരത്ത് പാലക്കാട് എം.പി, എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു.                                                                      പി.എസ്.സി ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് വിദഗ്ദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ചിട്ടയായ പരിശീലനം ഇവിടെ ലഭിക്കും. മാതൃക പരീക്ഷകളുൾപ്പെടെ വർഷത്തിൽ 50 ൽ പരം ക്ലാസ്സുകളാണ് നടത്തുന്നത്. 19 ആദിവാസി ഊരുകളിലെ യുവതി യുവാക്കൾക്ക് ഈ കേന്ദ്രത്തിന്റെ പ്രയോജനം ലഭിക്കും. 100 ൽ പരം ഉദ്യോഗാർഥികൾ ഇതിനോടകം പരിശീലനത്തിന് രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. മുൻകാലങ്ങളിൽ യുണിയൻ ആദിവാസി ഊരുകളിൽ നടപ്പാക്കിയ മെഡിക്കൽ ക്യാമ്പുകൾ, കുടിവെള്ള പദ്ധതി എന്നിവ പോലെ മാതൃകാപരമായ പദ്ധതി ആണ് ഇത്. ചടങ്ങിൽ യുണിയൻ ജില്ലാ പ്രസിഡണ്ട് ഇ.മുഹമ്മദ് ബഷീർ ആദ്യക്ഷനായി. യുണിയൻ സംസ്‌ഥാന ജനറൽ സെക്രട്ടറി ടി. സി. മാത്തുക്കുട്ടി പഠനോപകരണങ്ങൾ വിതരണം ചെയ്തു. യുണിയൻ സംസ്‌ഥാന വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ, പുതുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എം.രാജൻ, വാർഡ് മെമ്പർ എൻ.പൊന്നു സ്വാമി, ലൈബ്രറി സെക്രട്ടറി ജോസ് പനക്കാമറ്റം എന്നിവർ സംസാരിച്ചു. യുണിയൻ ജില്ലാ സെക്രട്ടറി ആർ. സാജൻ സ്വാഗതവും, അട്ടപ്പാടി ഏരിയ സെക്രട്ടറി ഇ. കെ. പ്രകാശ് നന്ദിയും പറഞ്ഞു.                                                                    ...

Read More

കേന്ദ്ര ജനവിരുദ്ധ നയങ്ങള്‍ക്ക് താക്കീതായി ജീവനക്കാരുടെ ജില്ലാ മാർച്ച്

                   കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ ശക്തിപ്പെടുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കാര്യക്ഷമവും ജനോന്മുഖവുമായ സിവിൽസർവ്വീസിനായുള്ള പ്രവർത്തനങ്ങളിൽ‍ അണിചേരുക, വർഗ്ഗീയതയെ ചെറുക്കുക മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുക, തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് നടപ്പാക്കുക, കേരള അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ് യാഥാർത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളുയർത്തി കേരള എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ ജില്ലാ കേന്ദ്രത്തിലേക്ക് ഇന്ന് മാർച്ചും ധർണ്ണയും  നടത്തി. ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരന്ന മാര്‍ച്ച് ജനദ്രോഹ നടപടികള്‍ തുടരുന്ന കേന്ദ്ര ഭരണാധികാരികള്‍ക്ക് താക്കീതായി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിൽ നിന്ന്  ആരംഭിച്ച മാർച്ച്  സിവില്‍ സ്റ്റേഷന് മുന്നിൽ‍ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ എൻ.ജി.ഒ. യൂണിയൻ‍ സംസ്ഥാന വൈസ് പ്രസിഡണ്ട്  എ.അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. യൂണിയൻ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഇ.മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം പി.സരള പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആര്‍. സാജന്‍ സ്വാഗതവും, എന്‍.ജാന്‍സിമോന്‍ നന്ദിയും പറഞ്ഞു. മാര്‍‌ച്ചിന് വി.ദണ്ഢപാണി, മുഹമ്മദ് ഇസ്ഹാഖ്, കെ.രാജന്‍, ദീപ തുടങ്ങിയവര്‍ നേതൃത്വം നല്‍കി....

Read More

നമുക്ക് ജാതിയില്ല വിളംബരം- സെമിനാർ

ജാതിരഹിത സാമൂഹ്യ വ്യവസ്ഥക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുക          നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ.യൂണിയനും, പാലക്കാട് ഫോർട്ട് കലാവേദിയും, സംയുക്തമായി സംഘടിപ്പിച്ച സെമിനാർ പാലക്കാട് ടൗൺ ഹാളിൽ കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു ദർശനങ്ങൾ പ്രസക്തമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മത നിരപേക്ഷതയുടെ മുദ്രാവാക്യമാണ്‌ ഇന്ന് നാം ഏറ്റെടുക്കേണ്ട പ്രധാന മുദ്രാവാക്യം. അടിച്ചമർത്തപ്പെട്ട മനുഷ്യന് ആശ്വാസം പകരാൻ വേണ്ടി രൂപമെടുത്തവയാണ് മതങ്ങൾ എന്ന് മാർക്സ് ദർശിച്ചു. എല്ലാ സംഘടിത മതങ്ങളും ഇത്തരത്തിൽ രൂപപ്പെട്ടതാണ്. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ് മതം, വേദനയെ താൽകാലികമായി ശമിപ്പിക്കുന്ന വേദനസംഹാരിയാണ് മതം എന്ന അർത്ഥത്തിൽ ” മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ലോകത്ത് വേദനയില്ലാത്ത സാഹചര്യം എന്നുണ്ടാകുന്നോ അന്ന് മതങ്ങൾ അപ്രസക്തമാകും എന്നാണ് മാർക്സിയൻ വീക്ഷണം. ഫ്യുഡൽ സാമൂഹ്യ ക്രമത്തിൽ രൂപമെടുത്ത ജാതി വ്യവസ്ഥ കാലഹരണപ്പെടേണ്ടതാണ്. ജാതിരഹിത സാമൂഹ്യ വ്യവസ്ഥക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച മഹാ വ്യക്തിത്വമായിരുന്നു ശ്രീനാരായണഗുരു. ഡോ.മ്യുസ് മേരി ജോർജ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, എൻ.ജി. ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.യുണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, സംസ്ഥാന കമ്മറ്റി അംഗം പി.സരള എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ഇ. മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ.സാജൻ സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് എസ്.ദീപ നന്ദിയും...

Read More

ജില്ലാ കൗൺസിൽ യോഗം

സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, ജൂലായ് 20ന്റെ ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുക – കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ ശക്തിപ്പെടുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കാര്യക്ഷമവും ജനോൻമുഖവും ആയ സിവിൽ സർവ്വീസിനായുള്ള പ്രവർത്തനങ്ങളിൽ അണിചേരുക, വർഗീയതയെ ചെറുക്കുക മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുക, തദ്ദേശസ്വയംഭരണ പൊതു സർവ്വീസ് നടപ്പാക്കുക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 2017 ജൂലൈ 20ന് ജില്ലാ കേന്ദ്രത്തിലേക്ക് നടക്കുന്ന മാർച്ചും ധർണയും വിജയിപ്പിക്കുന്നതിനാവശ്യമായ ചിട്ടയായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ പാലക്കാട് ഇ.എം.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരെ ആഹ്വാനം ചെയ്തു. യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് സുജാത കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഇ.മുഹമ്മദ് ബഷീർ അധ്യക്ഷനായി. സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.അജയകുമാർ വിശദീകരിച്ചു. സംസ്ഥാന കമ്മറ്റി അംഗം പി.സരള പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആർ.സാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് കെ.പ്രേംജി, പി.കെ.ബിനുമോൾ, പി.ശരത് കുമാർ, ഗോപകുമാർ, നാരായണൻ, സുനിൽകുമാർ, രാമചന്ദ്രൻ, കെ.ഫാരിൽ, സി.ബാലകൃഷ്ണൻ, സി.പി. മനോജ് കുമാർ, ശിവശങ്കരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി ആർ.സാജനും, സംസ്ഥാന വൈസ് പ്രസിഡണ്ട് സുജാത കൂടത്തിങ്കലും മറുപടി...

Read More

കണ്ണോട്ട് കുളം ശുചീകരിച്ചു

എൻ.ജി.ഒ യുണിയൻ പ്രവർത്തകർ കണ്ണോട്ട് കുളം ശുചീകരിച്ചു.                        സംസ്ഥാനം കടുത്ത വരൾച്ചയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, ജലസ്രോതസ്സുകൾ ശുചീകരിക്കാനും തീരുമാനിച്ചതിന്റെ ഭാഗമായി കേരളാ എൻ.ജി.ഒ യുണിയൻ പ്രവർത്തകർ എലപ്പുള്ളി, കണ്ണിയോട് കണ്ണോട്ട് കുളം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം കെ.വി.വിജയദാസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. യുണിയൻ ജില്ലാ പ്രസിഡന്റ് ഇ. മുഹമ്മദ് ബഷീർ അധ്യക്ഷനായി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എ.തങ്കമണി, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹരിദാസ്, ഏലപുള്ളി സഹകരണ ബാങ്ക് ഡയറക്ടർ കെ.ആർ.സുരേഷ് കുമാർ, പഞ്ചായത്ത് അംഗം വി.വിനോദ്, യുണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ.സാജൻ സ്വാഗതവും, കെ.മുരളീധരൻ നന്ദിയും പറഞ്ഞു. എൻ.ജി. ഒ യൂണിയന്റെ 250 ൽ പരം സന്നദ്ധ പ്രവർത്തകർ കാലത്ത് 7 മണി മുതൽ ഉച്ചവരെ ജോലി ചെയ്താണ് കുളം...

Read More

എൻ.ജി.ഒ യുണിയൻ ജാഗ്രതാ സംഗമങ്ങൾ

എൻ.ജി.ഒ യുണിയൻ ജാഗ്രതാ സംഗമങ്ങൾ അസത്യങ്ങളും അർധ സത്യങ്ങളും കോർത്തിണക്കി ജനങ്ങളെ തെറ്റി ധരിപ്പിക്കുവാനുള്ള ആസൂത്രിത ശ്രമങ്ങളുമായി മുൻകാല ഭരണക്കാരും അവരെ പിന്തുണക്കുന്ന ചില വാർത്താ സ്രഷ്ടാക്കളും ഒരു ഭാഗത്തുനിന്നും, സാമ്പത്തികമായി ശ്വാസം മുട്ടിച്ചു കൊണ്ട് കേന്ദ്ര ഭരണാധികാരികൾ മറുഭാഗത്ത്‌ നിന്നും ഒരേ സമയം കേരളത്തിലെ ജനകീയ സർക്കാരിനെ ആക്രമിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരായി കാലഘട്ടം ആവശ്യപ്പെടുന്ന കരുതലും സുരക്ഷയും ഒരുക്കുക എന്ന ലക്ഷ്യം മുൻ നിർത്തി കേരള എൻ. ജി. ഒ യുണിയൻ നേതൃത്വത്തിൽ ജീവനക്കാർ ഏരിയ കേന്ദ്രങ്ങളിൽ ജാഗ്രത സംഗമങ്ങൾ നടത്തി. പാലക്കാട് സിവിൽ സ്റ്റേഷനിൽ നടന്ന സംഗമം എൻ.ജി.ഒ.യുണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.കെ.മോഹനൻ ഉദ്‌ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. മുരുക ദാസ് സ്വാഗതവും, സുധാകരൻ നന്ദിയും പറഞ്ഞു. അട്ടപ്പാടിയിൽ സംസ്ഥാന കമ്മറ്റി അംഗം ഇ. മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു. കെ.ഇന്ദിരദേവി അദ്ധ്യക്ഷയായി. ഇ.കെ.പ്രകാശ് സ്വാഗതവും ഷഹാബുദ്ധീൻ നന്ദിയും പറഞ്ഞു. ചിറ്റൂരിൽ ജില്ലാ സെക്രട്ടറി ആർ.സാജൻ ഉദ്‌ഘാടനം ചെയ്തു, എസ്.ശിവദാസ് അദ്ധ്യക്ഷനായി. കെ.പ്രവീൺ കുമാർ സ്വാഗതവും ജോൺസൻ നന്ദിയും പറഞ്ഞു. ആലത്തൂരിൽ സംസ്ഥാന കമ്മിറ്റി അംഗം പി.സരള ഉദ്‌ഘാടനം ചെയ്തു, മേരി സിൽവസ്റ്റർ അധ്യക്ഷയായി. കെ.കെ.സുരേഷ് സ്വാഗതവും, ജിഷ നന്ദിയും പറഞ്ഞു. ഫോർട്ടിൽ എൻ.ജാൻസിമോൻ ഉദ്‌ഘാടനം ചെയ്തു, മുരളീധരൻ. ആർ അദ്ധ്യക്ഷനായി. എൻ.വിശ്വംഭരൻ സ്വാഗതവും, ശ്രീധരൻ നന്ദിയും പറഞ്ഞു. മണ്ണാർക്കാട് കെ.രാജൻ ഉദ്ഘാടനം ചെയ്തു, എം.ജി.ജിജു അദ്ധ്യക്ഷനായി, സി.എ. ശ്രീനിവാസൻ സംസാരിച്ചു. ടി.പി.സന്ദീപ് സ്വാഗതവും, പി.അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു. ഒറ്റപ്പാലത്ത് കെ.മുഹമ്മദ് ഇസ്ഹാക്ക് ഉദ്ഘാടനം ചെയ്തു, ടി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സുരേഷ്ബാബു കെ.പി. സ്വാഗതവും, ജി.ബിജുകുമാർ നന്ദിയും പറഞ്ഞു. പട്ടാമ്പിയിൽ വി.ദണ്ഡപാണി ഉദ്‌ഘാടനം ചെയ്തു, ടി.സുകുകൃഷ്ണൻ അദ്ധ്യക്ഷനായി. വി.മനോജ് സ്വാഗതവും, ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ടൗണിൽ എസ്.ദീപ ഉദ്‌ഘാടനം ചെയ്തു. പി.എം.ബിജു അദ്ധ്യക്ഷനായി. ബി.രാജേഷ് സ്വാഗതവും, കെ.വി.വിപിൻ നന്ദിയും പറഞ്ഞു. മലമ്പുഴയിൽ സി.രാജൻ ഉദ്ഘാടനം ചെയ്തു, സി.കെ.വാസു അദ്ധ്യക്ഷനായി. പ്രസാദ് സ്വാഗതവും, ഷാനവാസ് നന്ദിയും പറഞ്ഞു. കൊല്ലങ്കോട് എ. രവി ഉദ്‌ഘാടനം ചെയ്തു, എ. നിർമ്മൽദാസ് അദ്ധ്യക്ഷനായി. കൃഷ്ണനുണ്ണി സ്വാഗതവും, ശശികുമാർ നന്ദിയും...

Read More

ബംഗാൾ ഐക്യദാർഢ്യ പ്രകടനം

2011 ൽ അധികാരത്തിൽ വന്ന മമത ബാനർജി നേതൃത്വം കൊടുക്കുന്ന തൃണമൂൽ സർക്കാർ ബംഗാളിൽ സകല വിഭാഗം ജനങ്ങളുടെയും ജനാധിപത്യ അവകാശങ്ങൾ തകർത്തെറിഞ്ഞു കൊണ്ട് ഏകാധിപത്യ ഭരണം നടത്തുന്ന സാഹചര്യത്തിൽ ജനാധിപത്യ, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ബംഗാളിലെ ജീവനക്കാരും, അധ്യാപകരും, ജനസമൂഹമാകെയും നടത്തുന്ന ചെറുത്ത് നിൽപ്പ് പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ അഖിലേന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷൻ ആഹ്വാനമനുസരിച്ച് പാലക്കാട് സിവിൽ സ്റ്റേഷനിൽ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ആർ. സാജൻ ഉദ്‌ഘാടനം ചെയ്തു. കെ.എസ്. ടി.എ. ജില്ലാ പ്രസിഡന്റ് ടി.ജയപ്രകാശ് അധ്യക്ഷനായി. കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി കെ. സുരേഷ് കുമാർ, എൻ.ജി.ഒ. യുണിയൻ ജില്ലാ പ്രസിഡണ്ട് ഇ. മുഹമ്മദ് ബഷീർ, സരള ( എൻ.ജി.ഒ യുണിയൻ), പി.സെയ്തലവി (കെ.ജി.ഒ.എ) എന്നിവർ സംസാരിച്ചു. എൻ.ജി.ഒ. യുണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.ജാൻസിമോൻ സ്വാഗതവും, കെ.എം.സി.എസ്.യു. ജില്ലാ സെക്രട്ടറി എ.കൃഷ്ണൻകുട്ടി നന്ദിയും...

Read More

ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ സംസ്ഥാന ജീവനക്കാർ മാർച്ചും ധർണയും നടത്തി.

ജനപക്ഷ ബജറ്റ് നിർദ്ദേശങ്ങളെ പിന്തുണക്കുക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഉടൻ യാഥാർത്ഥ്യമാക്കുക, സിവിൽ സർവ്വീസ് കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി. പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സുജാത കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എസ്. ദീപ അധ്യക്ഷയായി. ജില്ലാ ട്രഷറർ വി.ദണ്ഡപാണി സംസാരിച്ചു. എൻ.ജാൻസി മോൻ സ്വാഗതവും, എ.രവി നന്ദിയും പറഞ്ഞു. ചിറ്റൂർ കച്ചേരിമേട്ടിൽ സംസ്ഥാന കമ്മറ്റി അംഗം കെ.എൽ. ജോസ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.രാജൻ അധ്യക്ഷനായി. വി.ഉത്തമൻ സംസാരിച്ചു. വി.മണി സ്വാഗതവും, പി.ജെ.രമണി നന്ദിയും പറഞ്ഞു. ആലത്തൂർ ദേശീയ മൈതാനിയിൽ സംസ്ഥാന കമ്മറ്റി അംഗം ആർ. സാജൻ ഉദ്‌ഘാടനം ചെയ്തു. മേരി സിൽവസ്റ്റർ അധ്യക്ഷയായി. കെ.സന്തോഷ് കുമാർ സംസാരിച്ചു. കെ.സുരേഷ് സ്വാഗതവും, കെ.ഫാരിൽ നന്ദിയും പറഞ്ഞു. ഒറ്റപ്പാലം ഓപ്പൺ ഓഡിറ്റോറിയത്തിൽ , സംസ്ഥാന കമ്മറ്റി അംഗം പി.എസ്.നാരായണൻകുട്ടി ഉദ്‌ഘാടനം ചെയ്തു. പി.ജയപ്രകാശ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.രാജൻ സംസാരിച്ചു. കെ.ബാലകൃഷ്ണൻ സ്വാഗതവും, സുരേഷ്ബാബു നന്ദിയും പറഞ്ഞു. പട്ടാമ്പി മിനി സിവിൽ സ്റ്റേഷനിൽ സംസ്ഥാന കമ്മറ്റി അംഗം എൻ.മുഹമ്മദ് അഷറഫ് ഉദ്‌ഘാടനം ചെയ്തു. പി.സുകുകൃഷ്ണൻ അധ്യക്ഷനായി. പി.അനിൽകുമാർ സംസാരിച്ചു. വി.മനോജ് സ്വാഗതവും, മുരളി മഠത്തിൽ നന്ദിയും പറഞ്ഞു. മണ്ണാർക്കാട് ബ്ലോക്ക് ഓഫീസ് പരിസരത്ത് സംസ്ഥാന കമ്മറ്റി അംഗം പി.സരള ഉദ്‌ഘാടനം ചെയ്തു. എം.ജി.ജിജു അധ്യക്ഷനായി. സി.എ.ശ്രീനിവാസൻ സംസാരിച്ചു. ടി.പി.സന്ദീപ് സ്വാഗതവും, കെ.പ്രദീപ്കുമാർ നന്ദിയും...

Read More

KAS രൂപീകരണം സ്വാഗതാര്‍ഹം

കേരളത്തിന്റെ ഭരണ നിര്‍വ്വഹണമേഖലയില്‍ ചിരകാലമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസ്‌ യാഥാര്‍ത്ഥ്യമായിരിക്കുന്നു. കേരള സംസ്ഥാന

Read More

പി.എച്ച്‌.എം ഇസ്‌മയില്‍ സര്‍വീസില്‍നിന്ന്‌ വിരമിച്ചു.

കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പി.എച്ച്‌.എം ഇസ്‌മയില്‍ സുദീര്‍ഘമായ 34 വര്‍ഷത്തെ സേവനത്തിനുശേഷം ഫെബ്രുവരി 28-ന്‌ സര്‍വീസില്‍ നിന്ന്‌

Read More