Kerala NGO Union

ജനുവരി 8, 9 ന്റെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക-
എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ.

                പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ  ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി 2019 ജനുവരി 8, 9 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ ജി ഒ യൂണിയൻ പാലക്കാട് ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് ആവശ്യപ്പെട്ടു.

                   രാജ്യത്തെ ജനങ്ങളുടെ ജീവിതം അനുദിനം ദുസ്സഹമാക്കുന്ന നടപടികളാണ് നരേന്ദ്രമോദി സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. കോർപറേറ്റുകൾക്ക് രാജ്യത്തെ കൊള്ളയടിക്കാൻ എല്ലാ സഹായവും സർക്കാർ ചെയ്തുകൊടുക്കുന്നു. കേരളത്തിൽ പാവപ്പെട്ട ആളുകൾക്ക് സുരക്ഷിതമായി തലചായ്ക്കാൻ വീടൊരുക്കിയും, ആശുപത്രികളെ ശാക്തീകരിച്ചും അടിസ്ഥാന മേഖലയിൽ വികസന കുതിപ്പ് നടത്തി നവകേരളം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര ഗവണ്മെന്റ് ശ്രമം. പ്രളയക്കെടുതിയിലകപ്പെട്ട സംസ്ഥാനത്തിന് കേന്ദ്ര ഗവണ്മെന്റ് ധനസഹായം ചെയ്യുന്നില്ല എന്ന് മാത്രമല്ല, സംസ്ഥാനത്തിന്റെ ധന സമഹാരണ ശ്രമങ്ങൾക്ക് തുരങ്കം വെക്കുകയും ചെയ്യുന്നു. രാജ്യത്തെ ജനങ്ങൾ അവരുടെ ജീവിതപ്രയാസങ്ങളിൽ വലഞ്ഞ് കേന്ദ്ര സർക്കാരിനെതിരെ  പ്രക്ഷോഭങ്ങൾക്കൊരുങ്ങുമ്പോൾ ജാതി,മത വികാരങ്ങൾ ഉയർത്തി വിട്ടുകൊണ്ട് അവരുടെ ശ്രദ്ധ തിരിക്കാൻ ശ്രമം നടക്കുന്നു. ഇത്തരം ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് ആവശ്യപ്പെട്ടു.

                 ജില്ലാ പ്രസിഡന്റ് ഇ മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ സാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ശശിധരൻ സംസാരിച്ചു. സംസ്ഥാന സെക്രെറ്ററിയറ്റ് അംഗം എസ്‌ സുശീല സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ
വിവിധ ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ച് അരിചന്ദ്രൻ, കെ പ്രേംജി, ബി മോഹൻദാസ്, കെ കിഷോർ, എസ്‌ സുജിത്ദത്ത്, രാധാകൃഷ്ണൻ എസ്, സി എ കൃഷ്ണൻ, എം ശരത്, ഉണ്ണികൃഷ്ണൻ, ദിലീപ് എ ജി, എം സുധ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *