Kerala NGO Union

 ജീവകാരുണ്യ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

സാമൂഹിക പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയില്‍ നാട്ടിലെ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ദുരിതങ്ങളിലും , പ്രയാസങ്ങളിലും, ദുരന്തങ്ങളിലും അവരെ സഹായിക്കുവാന്‍ യൂണിയന്‍‍‍‍‍ മുന്നിട്ടിറങ്ങി. പ്രകൃതി ദുരന്തത്തിന് ഇരയാകുന്നവരെ സഹായിക്കുവാന്‍ സാമ്പത്തികം ജീവനക്കാരില്‍‍‍‍‍ നിന്നും സമാഹരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഹ്വാനം അനുസരിച്ചും നിധികള്‍ സമാഹരിച്ചു നല്കി .
1963 ല്‍ രാജ്യരക്ഷാ നിധിയിലേക്ക് 9,32,000/- രൂപ സംഭാവന നല്കി.( കേരളാസര്‍വീസ് 1963 ഏപ്രില്‍ പേജ് 22)
.ജീവനക്കാര്‍ മരണപ്പെട്ടാല്‍ അവരുടെ കുടുംബത്തെ സഹായിക്കുവാന്‍ മുന്നിട്ടിറങ്ങി (കേരള സര്‍വീസ് 1968 ഫെബ്രുവരി പേജ് 16 ,1968 ഡിസംബറ് 24).
1968 ‍ല്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്ത്തനങ്ങളില്‍ ജീവനക്കാരെ പങ്കെടുപ്പിക്കുവാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. (കേരള സര്‍വീസ് 1968 ആഗസ്റ്റ് പേജ് 01 ,10 , 21).
എല്‍ . പി. സ്കൂളില്‍ പഠിക്കുന്ന നിര്‍ധനരായ വിദ്യാര്‍‍‍ത്ഥികള്‍ക്ക് യൂണിയന്‍ യൂണിഫോം വിതരണം നടത്തി. (കേരള സര്‍വീസ്1977 ഡിസംബര്‍ പേജ് 17).
1983- വരള്‍ച്ച, ദുരിതാശ്വാസ പ്രവര്‍ത്തനം FSETO നേതൃത്വത്തില്‍ ജീവനക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നു. (കേരള സര്‍വീസ് 983 മെയ് പേജ് 11).
1985 ആഗസ്റ്റ് പ്രകൃതിക്ഷോഭം , വെളളപ്പൊക്കം, പേമാരി, ദുരിതാശ്വാസ ഫണ്ട് കൈമാറി (കേരള സര്‍വീസ് 1985 ആഗസ്റ്റ് പേജ് 25 )
1986-കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസം FSETO (കേരള സര്‍വീസ് 1986 ഫെബ്രുവരി പേജ് 7)
1987 ഒക്ടോബര്‍ പ്രകൃതി ദുരന്തം – ദുരിതാശ്വാസ ഫണ്ട് 25000/- നല്‍‍‍‍കി (കേരള സര്‍വീസ് 1987 നവംബര്‍ പേജ് 5)
1988 ബീഹാര്‍ ഭൂകമ്പം –ദുരിതാശ്വാസം –സാമ്പത്തിക സഹായം (കേരള സര്‍വീസ്1988 ഒക്ടോബറ്‍ പേജ് 4)
1989 –മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000/-സംഭാവന നല്കി. (കേരള സര്‍വീസ് 1989 സെപ്ററംബര്‍ പേജ് 13)
1992 –സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഉപരോധം – പൊരുതുന്ന ക്യൂബ൯ ജനതയ്ക് സഹായം. ഒരു ലക്ഷം രൂപ നല്കി (കേരള സര്‍വീസ് 1992 ജൂണ്‍ പേജ് 9)
1996 ആന്ധ്ര ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധി ശേഖരണത്തിന് യൂണിയ൯ ആഹ്വാനമനുസരിച്ച് ഹുണ്ടിക പിരിവ് നടത്തി. (കേരള സര്‍വീസ് 996 ഡിസംബര്‍ പേജ് 8)
1997 വെളളപ്പൊക്ക ദുരിതാശ്വാസം -6,22,710/-രൂപ സംഭാവന നല്കി.(കേരള സര്‍വീസ് 1997 സെപ്ററംബര്‍ പേജ് 23)
1998 ഒക്ടോബര്‍ മാസത്തിലുണ്ടായ വെളളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി. (കേരള സര്‍വീസ് 1998 നവംബര്‍ പേജ് 4)
കാര്‍ഗില്‍ ജവാ൯മാര്‍ക്ക് കുടുംബസഹായ ഫണ്ട് –യൂണിയ൯ 7,59,454/-രൂപ നല്കി (കേരള സര്‍വീസ് 1999 ജൂലൈ പേജ് 21)
യൂണിയ൯ അംഗങ്ങള്‍ക്ക് ഇ൯ഷ്വറ൯സ് പദ്ധതി –നാഷണല്‍ ഇ൯ഷ്വറ൯സ് മൂഖാന്തിരം മുഴുവ൯ യൂണിയ൯ അംഗങ്ങള്‍‍‍ക്കും ഇ൯ഷ്വറ൯സ് പദ്ധതി ആവിഷ്കരിച്ചു. (കേരള സര്‍വീസ് 1999 നവംബര്‍ പേജ് 4)
‍‍‍ബംഗാള്‍ ദൂരിതാശ്വാസ നിധി (കേരള സര്‍വീസ് 2000 ഒക്ടോബര്‍ പേജ് 4)
2001 ലെ വെളളപ്പൊക്ക ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂണിയ൯ 5,00,126 രൂപ സംഭാവന നല്കി . (കേരള സര്‍വീസ് 2001 ആഗസ്റ്റ് പേജ് 4)
2001 ഗുജറാത്ത് ദുരിതാശ്വാസ ഫണ്ടിലേക്ക് യൂണിയ൯ 8,22,590/-രൂപ സംഭാവന നല്‍കി
2002 ആദിവാസി ഭൂസമരത്തെ സഹായിക്കുന്നതിന് 39-ാംസംസ്ഥാന സമ്മേളന പ്രതിനിധികളില്‍ നിന്ന് പിരിച്ചെടുത്ത 18610/-രൂപ ഭൂസമര സഹായസമിതിക്ക് കൈമാറി. (കേരള സര്‍വീസ് 2002ജൂലൈ പേജ് 18)
2002 ഗുജറാത്ത് വംശഹത്യക്ക് ഇരയായവര്‍ക്ക് അഖിലേന്ത്യാ ഫെഡറേഷ൯ 22 ലക്ഷം രൂപ നല്കി. (കേരള സര്‍വീസ് 2002 ഒക്ടോബര്‍ പേജ്25)
ഡെങ്കിപ്പനി ബാധിതര്‍ക്ക് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ (കേരള സര്‍വീസ് 2003 ജൂലൈ പേജ് 4, ആഗസ്റ്റ് പേജ് 22)
തമിഴ്നാട് ജീവനക്കാര്‍ക്ക് റിലീഫ് ഫണ്ട് (FSETO)-9,21,455 രൂപ നല്‍കി. (കേരള സര്‍വീസ് 2003 നവംബര്‍ പേജ് 16)
2005 സുനാമി ദുരിതാശ്വാസം –11,47,000/-രൂപ യൂണിയന്‍ ശേഖരിച്ചു നല്‍കി (കേരള സര്‍വീസ് 2005 ജനുവരി പേജ് 19, ഫിബ്രവരി പേജ് 25)
2005 കാശ്മീര്‍ ഭൂകമ്പത്തിന് ഇരയായവരുടെ കുടുംബത്തെ സഹായിക്കുന്നതിന് ദുരിതാശ്വാസ നിധിയിലേക്ക് 8 ലക്ഷം രൂപ ശേഖരിച്ചു നല്‍‍കി. (കേരള സര്‍വീസ്2005 നവംബര്‍ പേജ് 26)
2006 പാലസ്തീന്‍ ഫണ്ട് FSETO 1164319/- രൂപ നല്കി. (കേരള സര്‍വീസ് 2006 സെപ്റ്റംബര്‍ പേജ് 11)
2007 കേരള പിറവിയുടെ സുവര്‍ണ്ണ ജൂബിലി സ്മാരകം എന്ന നിലയില്‍ വയനാട് ജില്ലാ കമ്മറ്റി സുല്‍ത്താന്‍ ബത്തേരിയില്‍‍ ബസ് വെയിറ്റിംഗ് ഷെഡ്ഡ് നിര്‍‌മിച്ചു. (കേരള സര്‍വീസ് 2007 ജനുവരി പേജ് 4)
2007 കേരള പിറവി സുവര്‍ണ്ണ ജൂബിലി- കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒ.പി.വിഭാഗത്തിന് 240 ഇരിപ്പിടങ്ങള്‍ സംഭാവന ചെയ്തു. (കേരള സര്‍വീസ് 2007 ഏപ്രില്‍ പേജ്12)
2007- കോഴിക്കോട് മിഠായി തെരുവ് ദുരന്തം യൂണിയന്‍ 26000/- രൂപ നല്കി. (കേരള സര്‍വീസ് 2007 മെയ് പേജ്26)
2007-മഴക്കാല പൂര്‍വ്വ ശുചീകരണം (കേരളസര്‍വീസ് 2007 ജൂണ്‍ പേജ്32)
2007-കാലവര്‍ഷ കെടുതിക്കിരയായവര്‍ക്ക് സഹായഹസ്തം (കേരള സര്‍വീസ് 2007 ആഗസ്റ്റ് പേജ്16)
2007 – ആന്ധ്രയില്‍ ഭൂമിക്ക് വേണ്ടി പോരാടി രക്ത സാക്ഷികളായവരുടെ കുടുംബത്തെ സഹായിക്കുവാന്‍ ഒരു ലക്ഷം രൂപ സംഭാവന നല്കി. (കേരള സര്‍വീസ് 2007 സെപ്ററംബര്‍ പേജ്24)
2007-മാലിന്യ മുക്ത കേരളം-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ എല്‍ . ഡി .എഫ്. സര്‍ക്കാരുമായി കൈകോര്‍ത്ത് കേരളത്തെ മാലിന്യ മുക്തമാക്കാനുളള പ്രവര്‍ത്തനങ്ങളില്‍ സംഘടന ഒരു ലക്ഷം മനുക്ഷ്യാദ്ധ്വാനം സംഭാവന ചെയ്തു. 15 സര്‍ക്കാരാശുപരികളുടെ സ്ഥിരമായ ശുചീകരണ പ്രവര്‍ത്തനം ഏറ്റെടുത്തു (കേരള സര്‍വീസ് 2007 ഒക്ടോബര്‍ പേജ്19,25,33 ഡിസംബര്‍ പേജ്20).
2009-എജീസ് ഓഫീസ് പിരിച്ചു വിടല്‍ റിലീഫ് ഫണ്ട് സമാഹരണം- അന്യായമായ പിരിച്ചുവിടലിന് വിധേയമായ എജീസ് ഓഫീസ് ജീവനക്കാരെ സംരക്ഷിക്കുന്നതിനാവശ്യമായ ഫണ്ട് FSETO നേതൃത്വത്തില്‍ 11,40,000/-രൂപ സമാഹരിച്ചു (കേരള സര്‍വീസ് 2009 മെയ് പേജ്33)
2009-‘ഐല’ ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം –യണിയന്‍ സംസ്ഥാന കമ്മറ്റി 2 ലക്ഷം രൂപ സംഭാവന നല്കി– (കേരള സര്‍വീസ് 2009 ജൂണ്‍ പേജ്22)
2009- വടക്കന്‍ കേരളത്തിലെ കാലവര്‍ഷ കെടുതി-ദുരിതാശ്വാസ പ്രവര്‍ത്തനം –യൂണിയന്‍ വയനാട്, കണ്ണൂര്‍ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ദുരിതാശ്വാസം (കേരള സര്‍വീസ് 2009 ആഗസ്റ്റ് പേജ്30)
2010-ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി – ഒരു ദിവസത്തെ വേതനം എഫ്.എസ്.ഇ.ടി.ഒ. സംഭാവനയായി നല്കി. (കേരള സര്‍വീസ്  2010 ജനുവരി പേജ്4)
2010-ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നിധിയിലേക്ക് സംഭാവന (കേരള സര്‍വീസ്  2010 ഫിബ്രവരി പേജ്30)
2010 കല്‍പ്പറ്റ വെളളാരം കുന്നില്‍ ഭൂമിക്ക് വേണ്ടി സമരം നടത്തുന്ന ആദിവാസികളുടെ സമര സഹായ നിധിയിലേക്ക് സംഭാവന (കേരള സര്‍വീസ് 2010 ജൂലൈ പേജ്28)
2013-അട്ടപ്പാടി ഊരുകളില്‍ പോഷകാഹാര കുറവുമൂലം കുഞ്ഞുങ്ങള്‍ മരിക്കുവാനിടയായ മേഖലകളില്‍ സാന്ത്വന ഹസ്തവുമായി യൂണിയന്‍ പോഷകാഹാര കിറ്റും , മരുന്നുകളും വിതരണം ചെയ്തു. (കേരള സര്വ്വീ സ് 2013 ജൂണ്‍ പേജ്13)
2013-ഉത്തരാഖണ്ഡ് റിലീഫ് ഫണ്ട്- പ്രളയ ദുരിതത്തില്‍പെട്ട  ഉത്തരാഖണ്ഡിലേക്ക് അഖിലേന്ത്യാ ഫെഡറേഷന്റെ തീരുമാന പ്രകാരം എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തില്‍ സമാഹരിച്ച 25,95,765/- രൂപ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കൈമാറി (കേരള സര്‍വീസ് 2013 ആഗസ്റ്റ് പേജ്51 ,സെപ്ററംബര്‍ പേജ് 2,49).
എന്‍.ജി.ഒ യൂണിയന്‍‍‍ അട്ടപ്പാടിയില്‍ കുടിവെളള പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി (കേരള സര്‍വീസ് 2014 ഫെബ്രുവരി ബാക്ക് കവര്‍ പേജ്)
ഷോര്‍‍‍ട് സ്റ്റേ ഹോം തിരുവനന്തപുരത്ത് ആരംഭിച്ചു. (കേരള സര്‍വീസ് 2014 ഏപ്രില്‍ പേജ്42)