Kerala NGO Union

കേന്ദ്ര സർക്കാരിന്റെ  ജനദ്രോഹതൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ   ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു.

 

പി. എഫ്. ആർ. ഡി. എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതി ഉറപ്പാക്കുക, വിലക്കയറ്റം തടയുക, കേന്ദ്ര സർക്കാരിൻറെ സ്വകാര്യവൽക്കരണ നടപടികൾ അവസാനിപ്പിക്കുക, പൊതു മേഖലയെ സംരക്ഷിക്കുക, വർഗീയതയെ ചെറുക്കുക, കേന്ദ്ര സിവിൽ സർവീസിലെ നിർബന്ധിത വിരമിക്കൽ ഉത്തരവ് പിൻവലിക്കുക, നിയമനനിരോധനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട് എഫ്.എസ്.ഇ.ടി.ഒ യുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ പ്രതിഷേധദിനം ആചരിച്ചു.

കേന്ദ്രസർക്കാർ ജനദ്രോഹ തൊഴിലാളി വിരുദ്ധ നടപടികൾ തീവ്രമായി നടപ്പിലാക്കുകയാണ്. രാജ്യത്തെ സമസ്ത മേഖലകളും സ്വകാര്യ മൂലധന ശക്തികൾക്ക് തീറെഴുതുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ ഉയർന്നു വന്നിട്ടും കേന്ദ്രസർക്കാർ പി. എഫ്. ആർ. ഡി. എ നിയമം     പിൻവലിക്കാനോ, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സംഘപരിവാർ നിർദ്ദേശങ്ങൾക്കനുസരിച്ച് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായുള്ള വർഗീയ ദ്രുവീകരണ നടപടികൾ  ശക്തിപ്പെടുത്തുകയാണ് മോദി സർക്കാർ. സ്റ്റാഫ് സെലക്ഷൻ കമ്മീഷനേയും, യു പി എസ് സി യേയും നിർജീവമാക്കി, വിരമിച്ചവരെ അടക്കം ദിവസക്കൂലിക്ക് നിയോഗിക്കുകയാണ്. കേന്ദ്ര സിവിൽ സർവീസിൽ നിയമനനിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മികവ് മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിന്റെ പേരിൽ 50 വയസ്സ് കഴിഞ്ഞവരെ കേന്ദ്ര സർവീസിൽ നിന്നും പിരിച്ചു വിടുന്നു.

ഡി.എച്ച്‌.സ്സിൽ നടന്ന പ്രതിഷേധ പരിപാടി എഫ്.എസ്.ഇ.ടി.ഒ  ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന പ്രസിഡന്റ് കെ.സി.ഹരികൃഷ്ണൻ, എഫ്.എസ്.ഇ.ടി.ഒ സംസ്‌ഥാന ട്രഷറർ ടി.എസ്.രഘുലാൽ, കെ. എസ്. ടി. എ സംസ്ഥാന പ്രസിഡന്റ് കെ.ജെ ഹരികുമാർ, കെ.എം. സി. എസ്.യു  ജനറൽ സെക്രട്ടറി പി. സുരേഷ്, കെ. ജി. എൻ. എ ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ, പി.എസ്.ഇ.യു ജനറൽ സെക്രട്ടറി എം.ഷാജഹാൻ, കെ.എൽ.എസ്.എസ്.എ ജനറൽ സെക്രട്ടറി എം. കുഞ്ഞുമോൻ, കെ.യു.ഇ.യൂ ജനറൽ സെക്രട്ടറി എസ്.വി.സാജ്‌, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ എം.എ. അജിത്ത് കുമാർ, വി കെ ഷീജ, കെ.ജി.ഒ. എ സംസ്ഥാന സെക്രട്ടറി എസ്. ജയിൽ കുമാർ, കെ. എസ്. ടി. എ സംസ്ഥാന സെക്രട്ടറി എൻ. ടി ശിവരാജൻ, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *