Kerala NGO Union

വേണം നമുക്ക് കരുതലും സുരക്ഷയും, എന്ന മുദ്രാവാക്യം ഉയർത്തി കേരള എൻജി.ഒ.യൂണിയൻ ഏറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ എരിയകളിൽജാഗ്രതാ സംഗമം നടത്തി കാക്കനാട് സിവിൽ സ്റ്റേഷനു മുന്നിൽ സംസ്ഥാന സെക്രട്ടറി എൻ.കൃഷ്ന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു

ജാഗ്രതാ സംഗമം ഏറണാകുളം,

എൻ.ജി.ഒ യുണിയൻ ജാഗ്രതാ സംഗമങ്ങൾ

എൻ.ജി.ഒ യുണിയൻ ജാഗ്രതാ സംഗമങ്ങൾ അസത്യങ്ങളും അർധ സത്യങ്ങളും കോർത്തിണക്കി ജനങ്ങളെ തെറ്റി ധരിപ്പിക്കുവാനുള്ള ആസൂത്രിത ശ്രമങ്ങളുമായി മുൻകാല ഭരണക്കാരും അവരെ പിന്തുണക്കുന്ന ചില വാർത്താ സ്രഷ്ടാക്കളും ഒരു ഭാഗത്തുനിന്നും, സാമ്പത്തികമായി ശ്വാസം മുട്ടിച്ചു കൊണ്ട് കേന്ദ്ര ഭരണാധികാരികൾ മറുഭാഗത്ത്‌ നിന്നും ഒരേ സമയം കേരളത്തിലെ ജനകീയ സർക്കാരിനെ ആക്രമിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരായി കാലഘട്ടം ആവശ്യപ്പെടുന്ന കരുതലും സുരക്ഷയും ഒരുക്കുക എന്ന ലക്ഷ്യം മുൻ നിർത്തി കേരള എൻ. ജി. ഒ യുണിയൻ നേതൃത്വത്തിൽ ജീവനക്കാർ ഏരിയ […]

സൗഹൃദസദസ്സ്

സൗഹൃദസദസ്സ്ജനപക്ഷബദൽനയങ്ങൾക്ക് കരുത്തു പകരുക, വിദ്യാഭാസ സർവ്വീസ് മേഖലകളുടെ ശാക്തീകരണത്തിൽ പങ്കാളികളാവുക, മതനിരപേക്ഷത സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഫ്.എസ്.ഇ ടി ഒ യുടെ നേതൃത്വത്തിൽ ഏറണുളം ത്ത് വിവിധ സ്ഥലങ്ങളിൽ വച്ച് സുഹൃദസദസ്സ് സംഘടിപ്പിച്ചു

സഖാവ് പി.എച്ച്.എം.ഇസ്മയിലിന്.. യാത്രയയപ്പ്2017 ഏപ്രിൽ 11 ചൊവ്വ4 മണിക്ക്.ഏറാണ കുളം ടൗൺ ഹാൾ

കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പി.എച്ച്‌.എം ഇസ്‌മയില്‍ സുദീര്‍ഘമായ 34 വര്‍ഷത്തെ സേവനത്തിനുശേഷം ഫെബ്രുവരി 28-ന്‌ സര്‍വീസില്‍ നിന്ന്‌ വിരമിച്ചു. 1983-ല്‍ എറണാകുളം ജില്ലയില്‍ പൊതുമരാമത്ത്‌ വകുപ്പില്‍ എല്‍.ഡി.ക്ലാര്‍ക്കായി സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം തിരുവനന്തപുരത്തെ പൊതുമരാമത്ത്‌വകുപ്പ്‌ ചീഫ്‌എഞ്ചിനീയര്‍ ഓഫീസില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ടായാണ്‌ വിരമിച്ചത്‌. സര്‍വീസില്‍ പ്രവേശിച്ച നാള്‍മുതല്‍ കേരളാ എന്‍.ജി.ഒ യൂണിയന്റെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1999-ല്‍ യൂണിയന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായി.തുടര്‍ന്ന്‌ ജില്ലാപ്രസിഡന്റായും എഫ്‌.എസ്‌.ഇ.ടി.ഒ എറണാകുളം ജില്ലാസെക്രട്ടറിയായും ആക്‌ഷന്‍ കൗണ്‍സില്‍ ഓഫ്‌ സ്റ്റേറ്റ്‌ എംപ്ലോയീസ്‌ […]