Kerala NGO Union

സംസ്ഥാന ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണയും

സംസ്ഥാന ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണയും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, പി.എഫ്.ആര്‍.ഡി.എ. നിയമം പിന്‍വലിക്കുക, എല്ലാ ജീവനക്കാര്‍ക്കും നിര്‍വ്വചിക്കപ്പെട്ട പെന്‍ഷന്‍ ഉറപ്പുവരുത്തുക, പതിനഞ്ചാം ധനകാര്യകമ്മീഷന്‍റെ പ്രതിലോമകരമായ നിലപാടുകള്‍ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന്‍റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തു പകരുക, അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവില്‍ സര്‍വീസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുക, വര്‍ഗ്ഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു […]

 ശുചീകരണ പ്രവർത്തനം നടത്തി

  ശുചീകരണ പ്രവർത്തനം നടത്തി കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസ് പരിസരങ്ങളിൽ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ശുചീകരണ പ്രവർത്തനം നടത്തി. പബ്ലിക് ഓഫീസ്,ഫോറസ്റ്റ് ആസ്ഥാനം,പേരൂർക്കട മാതൃകാ ആശുപത്രി,സിവിൽ സ്റ്റേഷൻ,തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി,വട്ടപ്പാറ പി.എച്ച്.സി,നെടുമങ്ങാട് പോളിടെക്നിക്,നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ,നേമം ബ്ലോക്ക് ഓഫീസ്,പാറശാല സിവിൽ സ്റ്റേഷൻ,പൂജപ്പുര ആയുർവേദ ആശുപത്രി,എന്നീ സ്ഥാപനങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ യൂണിയൻ സൗത്ത് ജില്ലാ  സെക്രട്ടറി ബി.അനിൽകുമാർ, തിരു.കോർപ്പറേഷൻ കൗൺസിലർമാരായ  ഐ.പി.ബിനു, അനിൽകുമാർ, തൈക്കാട് ആശുപത്രി  സൂപ്രണ്ട് […]

ജില്ലാസമ്മേളനം

ജില്ലാസമ്മേളനം എൻ.ജി.ഒ. യൂണിയൻ എറണാകുളം ജില്ലാ 55-ാം വാർഷിക സമ്മേളനം 2018 ഫെബ്രുവരി 17-18തീയതികളിൽഎറണാകുളം മഹാരാജാസ് ആഡിറ്റോറിയത്തിൽ വച്ച് നടന്നു. 17-ന് രാവിലെ 9.30 ന് പ്രസിഡന്റ്.സ. കെ.എ അൻവർ പതാക ഉയർത്തി. തുടർന്ന് 2017 ലെ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി കെ.കെ. സുനിൽകുമാർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർജോഷിപോൾ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ കെ.സി സുനിൽകുമാർ (കോതമംഗലം),ഷാജി ബി നായർ (കൂത്താട്ടുക്കുളം),,ബി സതീഷ്‌കുമാർ (സിവിൽ സ്റ്റേഷൻ),കെ.കെ സുശീല (മൂവാറ്റൂപുഴ),ഡിപിൻ .ഡി.പി (കളമശ്ശേരി),മമണി […]

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 5 സെൻറ് ഭൂമി സംഭാവന നൽകി

NG0 യൂണിയൻ മാനന്തവാടി ഏരിയാ കമ്മിറ്റി അംഗം സ:പ്രകാശ് ബാബു 5 സെൻറ് ഭൂമി പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മുനിസിപ്പൽ ചെയർമാൻ സ: പ്രവീജ് രേഖ ഏറ്റുവാങ്ങി – അഭിനന്ദനങ്ങൾ

എൻ.ജി.ഒ.യൂണിയൻ നേതാവ്‌ മർദനമേറ്റ് ഗുരുതര നിലയിൽ

കേരള എൻ.ജി.ഒ.യൂണിയൻ നേതാവും മെഡിക്കൽ കോളേജ് ഏരിയ വൈസ് പ്രസിഡന്റും ജില്ലാ കൗൺസിൽ അംഗവുമായ കെ.ബി.ദിലീപ്കുമാറിനെ അമ്പലപ്പുഴ കച്ചേരിമുക്കിൽ വച്ച് ആറംഗസംഘം മർദിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ അത്യാസന്നനിലയിൽ ചികിത്സയിലാണ്. എ.ഇ.ഒ. ഓഫീസിലെ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ അത്‌ തടസ്സപ്പെടുത്തിയായിരുന്നു മർദനം. സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് കേരള എൻ.ജി.ഒ.യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു…….

ജില്ലാസമ്മേളനം

ജില്ലാസമ്മേളനം എൻ.ജി.ഒ. യൂണിയൻ മലപ്പുറം ജില്ലാ 49-ാം വാർഷിക സമ്മേളനം 2018 ഫെബ്രുവരി 10,11 തീയതികളിൽ നിലമ്പൂർ പീവീസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 10 ന് രാവിലെ 9.30 ന് പ്രസിഡന്‍റ് ടി.എം.ഋഷികേശൻ പതാക ഉയർത്തി. തുടർന്ന് 2017 ലെ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി എ.കെ.കൃഷ്ണപ്രദീപ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.രവീന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ സന്തോഷ്‌കുമാർ തേറയിൽ (കൊണ്ടോട്ടി), ബി.ഗംഗാദേവി(തിരൂർ), ജി. സ്മിത (പെരിന്തൽമണ്ണ), പി.പി. ലക്ഷ്മി (പൊന്നാനി), പി.സന്തോഷ്‌കുമാർ […]

ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ കൂട്ടധർണ്ണ നടത്തി

ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ കൂട്ടധർണ്ണ നടത്തി വനിത-ശിശു വികസന വകുപ്പ് പൂർണ്ണതലത്തിൽ താഴെത്തലത്തിൽ വരെ പ്രവർത്തനക്ഷമമാക്കുക, ഐ.സി.ഡി.എസ്.സൂപ്പർവൈസർമാരുടെ ജോലിഭാരം ലഘൂകരിക്കുക, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുക. പദ്ധതി നിർവ്വഹണ ചുമതലയുള്ള ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തന സൗകര്യങ്ങൾ ഏർപ്പെടുത്തുക. എവന്നീ ആവശ്യങ്ങൾ ഉയിച്ചു കൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർ ജില്ലാ കേന്ദ്രത്തിൽ ധർണ്ണ നടത്തി. മലപ്പുറം സിവിൽ സ്റ്റേഷനു മുന്നില്‍ നട ധർണ്ണ കേരള എൻ.ജി.ഒ.യൂണിയൻ സംസ്ഥാന […]

കേരള എൻ.ജി.ഒ. യൂണിയൻ, ജില്ലാസമ്മേളനം

എൻ.ജി.ഒ. യൂണിയൻ  ജില്ലാ 55-ാം വാർഷിക സമ്മേളനം 2018 ഫെബ്രുവരി 10,11.തീയതികളിൽ ചേർത്തല വച്ച് നടന്നു.ഫെബ്രുവരി 10ന് രാവിലെ 9.30 ന് പ്രസിഡന്റസ.പി.സി.ശ്രീകുമാർ പതാക ഉയർത്തി. തുടർന്ന് 2017 ലെ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി സ.എ.എ.ബഷീർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സ.ബി.സന്തോഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ പി.പി.പ്രകാശൻ(ചേർത്തല),ടി.ഡി.ശ്രീദേവി(സിവിൽ സ്‌ററേഷൻ), സന്ധ്യ.കെ.ജി(ടൗൺ), പി.എം.ബീച്ച(മെഡിക്കൽ കോളേജ്),അബ്ദുൾ മനാഫ്(കുട്ടനാട്),പി.ബാബു(ചെങ്ങന്നൂർ), എ.എസ്.മനോജ ്(ഹരിപ്പാട്), ഇ.നസറുള്ള(കായംകുളം),ആർ.രാജേഷ്(മാവേലിക്കര),എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു. റിപ്പോർട്ടും, കണക്കും, സമ്മേളനം […]

സംസ്ഥാന നാടക മത്സരം – അരങ്ങ് 2017

സംസ്ഥാന നാടക മത്സരം – അരങ്ങ് 2017 ‘നിൽക്കാനൊരു തറ പിന്നിലൊരു മറ, എന്റെ മുന്നിൽ നിങ്ങൾ എന്റെ ഉള്ളിൽ നാടകവും’. ജീവിതവും നാടകവും തമ്മിൽ ഇഴപിരിച്ചെടുക്കാനാകാത്തൊരു ജൈവബന്ധം നിലനിന്നുപോന്ന ഭൂതകാലത്തിന്റെ ഓർമ്മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതാണ് നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ ഈ വാക്കുകൾ. അസമത്വങ്ങൾക്കും, അനീതികൾക്കുമെതിരെ കലഹിക്കുവാനും, സാമൂഹികമാറ്റത്തിന് ഗതിവേഗം പകരാനും ലോകമെങ്ങുമെന്നതുപോലെ മലയാള നാടകവേദിക്കും കഴിഞ്ഞു. സ്ത്രീസമൂഹത്തെ കൈപിടിച്ച് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ആനയിക്കാനും മറക്കുടക്കുള്ളിലെ മഹാനരകങ്ങൾ തകർത്തെറിയാനും നാടകങ്ങൾ വഴിമരുന്നിട്ടു. കർട്ടൻ വീഴുന്നതോടെ കളിയരങ്ങിന്റെ […]

സംസ്ഥാന കായികമേള 2017 – മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻമാരായി

സംസ്ഥാന ജീവനക്കാരുടെ കായികാഭിനിവേശം പ്രകടമാക്കി കേരള എൻ.ജി.ഒ. യൂണിയൻ സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന കായികമേള ഡിസംബർ 9 ന് കൊല്ലത്ത് നടന്നു. ഔപചാരികതയുടെ ചുറ്റുവട്ടങ്ങൾക്കപ്പുറം സംസ്ഥാന ജീവനക്കാരുടെ കായിക സ്വപ്നങ്ങൾക്ക് മിഴിവേകിയ കായികമേള കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് നടന്നത്. വർഗ്ഗീയ, മൂലധനശക്തികൾ കലാകായിക – സാംസ്‌കാരിക രംഗങ്ങളിൽ അധീശത്വത്തിന് ശ്രമിക്കുന്ന വർത്തമാനകാലത്ത്, ഈ രംഗങ്ങളിൽ ജാഗ്രതയോടെ ഇടപെടേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ സംഘടിപ്പിച്ച കായികമേള സർവ്വീസ് രംഗത്തെ കായികതാരങ്ങളുടെ അപൂർവ്വ സംഗമമായി മാറി. പുതിയ ദൂരങ്ങളും […]