Kerala NGO Union

ഞങ്ങളുണ്ട് കൂടെ. കേരള NGO യൂണിയൻ.

ഞങ്ങളുണ്ട് കൂടെ. കേരള NGO യൂണിയൻ. ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും കരുത്തുമായി കേരള NGO യൂണിയൻ ഏറ്റെടുത്ത പ്രവർത്തനത്തിൻ്റെ ഭാഗമായി NGO യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ നെയ്യാറ്റിൻകര ഏര്യ കമ്മിറ്റി ആവശ്യമായ മരുന്ന്കൾ വീടുകളിൽ എത്തിക്കുന്നു.

മാസ്കുകൾ നിർമിച്ചു നൽകി

തൈക്കാട് ആശുപത്രി, പോലീസ് കമ്മീഷണർ ഓഫീസ്, മലയിൻകീഴ് ആശുപത്രി, പേരൂർക്കട SAP ക്യാമ്പ്, തൈക്കാട് പോലീസ് ട്രയിനിംഗ് കോളജ്, സിറ്റി AR ക്യാമ്പ് , പേരൂർക്കട ES I ആശുപത്രി, പൂജപ്പുര W & C ആശുപത്രി, നേമം ആശുപത്രി,പേരൂർക്കട മോഡൽ ആശുപത്രി . (ലിസ്റ്റ് അപൂർണം) എന്നിവിടങ്ങളിൽ മാസ്ക് നിർമിച്ചു നൽകി.

ജാഗ്രതാ ബോർഡുകൾ, സാനിട്ടെയിസറുകൾ

സൗത്ത്‌ ജില്ലാ കമ്മറ്റിയുടെ പരിധിയിലുള്ള എല്ലാ ഏരിയകളുടെ നേതൃത്വത്തിൽ എല്ലാ ഓഫീസുകളിലും സാനിട്ടെയിസറുകളും ജാഗ്രതാ ബോർഡുകളും സ്ഥാപിച്ചു

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ

ഹാൻ വാഷ് കോർണറുകൾ സ്ഥാപിച്ചു. തൈക്കാട് ആശുപത്രിയിൽ CITU സംസ്ഥാന സെക്രട്ടറി KS സുനിൽകുമാർ , കരമന ജംഗ്ഷഷനിൽ   േകാർ പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ എസ് പുഷ്പലത ഭാരത് ഭവനിൽ ശ്രീ പ്രമോദ് പയ്യന്നൂർ സംഗീതകോളജിൽ, വില്ലേജ് ഓഫീസ് െൈതക്കാട്, ശാന്തി കവാടം – കൗൺസിലർ ശ്രീമതി വിദ്യാ മോഹൻ എന്നിവർ നിർവഹിച്ചു

ചിലവ് കുറഞ്ഞ രീതിയിൽ സാനിട്ടൈസർ നിർമിക്കാൻ പരിശീലനം നൽകി

ചിലവ് കുറഞ്ഞ രീതിയിൽ സാനിട്ടൈസർ നിർമിക്കാൻ പരിശീലനം നൽകി സംസ്ഥാനത്തൊട്ടാകെ കോവിഡ് -19 പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ബ്രേക്ക് ദ  ചെയ്ൻ ക്യാമ്പയിൻ നടക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ കേരള എൻ.ജി.ഒ യൂണിയൻ കടവന്ത്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” വീടുകളിൽ ചിലവു കുറഞ്ഞ രീതിയിൽ സാനിട്ടൈസർ എങ്ങിനെ നിർമിക്കാം ” എന്നതിനെ കുറിച്ച്  ഫയർ റെസ്ക്യൂ സർവീസസ് കടവന്ത്ര, സ്റ്റേറ്റ് ഗുഡ്സ് സർവ്വീസ് ടാക്സ് കോംപ്ലക്സ് കച്ചേരിപ്പടി, ജി […]

കോവിഡ് 19-  തൽസമയം ഡോക്ടർ

കോവിഡ് 19-  തൽസമയം ഡോക്ടർ കാമ്പയിനുമായി എൻ.ജി.ഒ.യൂണിയൻ. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി NGO യൂണിയൻ തിരുവനന്തപുരം  സൗത്ത് ജില്ലയിലെ മീഡിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറോണ യുമായി ബന്ധപ്പെട്ട്  ജിവനക്കാർക്കുള്ള സംശയങ്ങൾക്ക് ആരോഗ്യ വകുപ്പ് SWAAS സ്‌റ്റേറ്റ് നോഡൽ ഓഫീസർ ഡോക്ടർ മനു M S മറുപടി നൽകി. സർക്കാരിന്റെ കർശന നിയന്ത്രണങ്ങളുടെ പശ്ചാതലത്തിൽ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ജീവനക്കാരെ കോർത്തിണക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗപ്പെടുത്തി വ്യത്യസ്ഥമായി സംഘടിപ്പിച്ച ഈ കാമ്പയിനിലൂടെ […]

ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ (17.03.2020)

കോവിഡ് – 19 ന്റെ വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ നടത്തി.  ഇതിന്റെ ഭാഗമായി ജില്ലയിലെ 100 പ്രധാന കേന്ദ്രങ്ങളിൽ സാനിറ്റെസറുകൾ സ്ഥാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം   കണ്ണൂർ പഴയ മുൻസിപ്പൽ ബസ് സ്റ്റാൻറിൽ  വെച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ: കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് സ: കെ വി മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. […]

Break the chain കാംബയിൻ

NGO യൂണിയൻ തിരു.സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസുകളിൽ സാനിറ്റൈസർ കിയോസ്കുകളും ഹാൻറ് വാഷ് കോർണറുകളും സജ്ജീകരിക്കുന്നു.