Kerala NGO Union

ഇപി ദിനം ആചരിച്ചു

ഇ പി ദിനം സമുചിതമായി ആചരിച്ചു. ജില്ലാ പ്രസിഡന്റ് പതാക ഉയർത്തി സംസാരിച്ചു.

നിര്‍ബന്ധിത വിരമിക്കലും പിരിച്ചുവിടലും നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കുക

കേന്ദ്രസര്‍വീസില്‍ നിര്‍ബന്ധിത വിരമിക്കലും പിരിച്ചുവിടല്‍ നടപടികളും സ്വീകരിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും പിരിച്ചുവിടാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു. സര്‍വ്വീസില്‍ 30 വര്‍ഷം പൂര്‍ത്തിയായവരെയോ 50 വയസ്സുകഴിഞ്ഞവരെയോ ആണ് നിര്‍ബന്ധിത വിരമിക്കലിന് വിധേയമാക്കുന്നത്. 50 വയസ്സ് പൂര്‍ത്തിയാക്കിയ ജീവനക്കാരെ ഓരോ മൂന്ന് മാസത്തിലും അവരുടെ പ്രവര്‍ത്തനമികവ് പരിശോധിച്ച് തൃപ്തികരമല്ലെങ്കില്‍ പിരിച്ചുവിടാനും നിര്‍ദ്ദേശിക്കുന്നു. മെറിറ്റിന്‍റെയും സംവരണത്തിന്‍റെയും അടിസ്ഥാനത്തില്‍ ഭരണഘടനാസ്ഥാപനങ്ങളായ റിക്രൂട്ടിംഗ് ഏജന്‍സികള്‍ നടത്തുന്ന മത്സരപരീക്ഷകളിലൂടെ മികവ് തെളിയിച്ച് സര്‍വ്വീസില്‍ പ്രവേശിക്കാനും സ്ഥിരം തൊഴില്‍ എന്ന […]

ലൈഫ് – ഒന്നേകാല്‍ കോടിയുടെ ഭവനസമുച്ചയം

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് സമ്പൂര്‍ണ്ണ ഭവനപദ്ധതിയുടെ ഭാഗമായി കേരള എന്‍.ജി.ഒ. യൂണിയന്‍ നിര്‍മ്മിച്ച ഭവന സമുച്ചയത്തിന്‍റെ ഉദ്ഘാടനം 2020 സെപ്റ്റംബര്‍ 7 ന് ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 1962-ല്‍ സംഘടന രൂപീകരിച്ചതിന് ശേഷം ഏറ്റെടുക്കുന്ന ഏറ്റവും ബൃഹത്തായ സാമൂഹിക സേവന പദ്ധതിയാണിത്. 1.26 കോടി രൂപയാണ് ഇതിനായി സംഘടന ചെലവഴിച്ചത്. നവകേരള മിഷന്‍റെ ഭാഗമായി കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ച സ്വപ്ന പദ്ധതിയാണ് ഭവനരഹിതര്‍ക്ക് സുരക്ഷിത ഭവനവും ജീവിതോപാധിയും ഉറപ്പുവരുത്തുന്ന ലൈഫ് […]