Select Page

Author: Ngouptta

പശ്ചിമ ബംഗാൾ ഐക്യദാർഡ്യ പ്രകടനം നടത്തി

പശ്ചിമ ബംഗാളിലെ മമതാ ബാനർജി സർക്കാർ ജനാധിപത്യ അവകാശങ്ങൾ ലംഘിച്ചുകൊണ്ട് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കുമേൽ വലിയ കടന്നാക്രമണങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.  സംസ്ഥാന പോലീസി സേനയും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാപ്പടയും ചേർന്ന് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ നൂറുകണക്കിന് പ്രവർത്തകരെ കൊലപ്പെടുത്തുകയും സംഘടനാ ഓഫീസുകൾ തകർക്കുകയും ചെയ്തു.  ഈ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം പോലും നിഷേധിക്കപ്പെട്ടു. സർക്കാർ ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾക്കുവേണ്ടിയുള്ള ക്യാമ്പെയിൻ പ്രവർത്തനങ്ങൾ പോലും തടയപ്പെടുന്നു.  സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു.  ഇതിനെതിരായി ജീവനക്കാർ പ്രക്ഷോഭരംഗത്ത് വന്നാൽ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ആ‍ക്രമണങ്ങൾ അഴിച്ചുവിടുകയും, സംഘടനാ പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ സൃഷ്ടിച്ച് ശിക്ഷാ നടപടികൾക്ക് വിധേയമാക്കുകയും ചെയ്യുന്നു. ഇതിനെതിരായി ത്യാഗപൂർണ്ണവും, ധീരോദാത്തവുമായ ചെറുത്തുനിൽ‌പ്പാണ് ബംഗാളിലെ ഇടതുപുരോഗമന പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും രാജ്യത്തൊട്ടാകെയുള്ള ജനാധിപത്യ വിശ്വാസികളുടെയും പുരോഗമന വാദികളുടെയും പിന്തുണയോടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനാധിപത്യ – ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ബംഗാളിലെ ജീവനക്കാരും അധ്യാപകരും ജനസമൂഹമൊന്നാകെയും നടത്തുന്ന ചെറുത്ത്നിൽ‌പ്പു പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ അഖിലേന്ത്യാ സ്റ്റേറ്റ് ഗവണ്മെന്റ് എം‌പ്ലോയീസ് ഫെഡറേഷൻ തീരുമാനിച്ചു.  ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ എഫ്.എസ്.ഇ.റ്റി.ഒ.യുടെ നേതൃത്വത്തിൽ ഐക്യദാർഡ്യ പ്രകടനം നടത്തി.  എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എ.അജിത് കുമാർ ഉത്ഘാടനം ചെയ്തു.  എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി വി.എസ്.മുരളീധരൻ നായർ, എം.ആർ.മനുകുമാർ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി ഡോ: ബി.എൻ.ഷാജി, പി.അജിത്ത് എന്നിവർ അഭിവാദ്യം ചെയ്തു.  എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എസ്.ജയശ്രീ, ജില്ലാ സെക്രട്ടറി സി.വി.സുരേഷ്‌കുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം...

Read More

ജനകീയാസൂത്രണ പദ്ധതി ജില്ലാ തല ശില്പശാല പത്തനംതിട്ട

കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് ദീ‍ര്‍ഘകാല പദ്ധതികള്‍ ആവശ്യം. രാജുഏബ്രഹാം എം എല്‍ എ        കേരളത്തിന്‍റെ അടിസ്ഥാന വികസന മേഖലയി‍ല്‍ കഴിഞ്ഞകാലങ്ങളില്‍ വിവിധ സ‍ര്‍ക്കാരുകള്‍ നടപ്പിലാക്കിയ പദ്ധതിക‍ള്‍ സ‍ര്‍ക്കാരിന്‍റെ മുത‍ല്‍ മുടക്കിന് അനുസരിച്ചുളള പുരോഗതി ആ മേഖലയി‍ല്‍ നേടിയെടുക്കാ‍ന്‍ കഴിഞ്ഞിട്ടില്ലായെന്ന് രാജു ഏബ്രഹാം എം എ‍ല്‍ എ പ്രസ്താവി്ച്ചു. അതുകൊണ്ട് ‍ കേരളത്തിന്‍റെ അടിസ്ഥാന വികസനവും പാ‍ര്‍ശ്വ വല്ക്കരിക്കപ്പെട്ടവരുടെ ഉന്നമനവും ലക്ഷ്യം വെക്കുന്ന  ദീ‍ര്‍ഘകാല പദ്ധതികള്‍ ആണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി  ഗവണ്‍മെന്‍റ് ആസൂത്രണം ചെയ്യുന്നത്. ജനകീയാസൂത്രണ  പദ്ധതി പ്രവര്‍ത്തനങ്ങളി‍‍ല്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും  ക്രീയാത്മക പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി  എഫ് എസ് ഇ ടി ഒ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തി‍‍ല്‍  നടത്തിയ ജില്ലാ തല ശില്പശാല  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഫ് എസ് ഇ ടി ഓ ജില്ലാ പ്രസിഡന്‍റ് കെ മോഹനന്‍ അധ്യക്ഷനായി.  കെ എസ് ടി ഏ സംസ്ഥാന പ്രസിഡന്‍റ് കെ ജെ ഹരികുമാ‍ര്‍ സമീപന രേഖ അവതരിപ്പിച്ചു. ചര്‍ച്ചയി‍ല്‍ വി എസ് ബിന്ദുകുമാ‍ര്‍, പി പി അനില്‍ കുമാ‍ര്‍, ഡോ. സുമേഷ് സി വാസുദേവ‍ന്‍, എന്‍ എസ് മുരളി മോഹന്‍, എം പി വിനോദ് എന്നിവ‍ര്‍ പങ്കെടുത്തു. സംസ്ഥാന റിസോഴ്സ് സമിതി അംഗം കെ എം അബ്രഹാം, ജില്ലാ ആസൂത്രണ സമിതി അംഗം അഡ്വ. എന്‍ രാജീവ്.   എഫ് എസ് ഇ ടി ഓ ജില്ലാ സെക്രട്ടറി വി എസ്സ് മുരളീധരന്‍നായ‍ര്‍‍‍, ‍ കെ ജി ഓ ഏ ജില്ലാ സെക്രട്ടറി ‍ ഡോ. ബി എന്‍ ഷാജി, തുടങ്ങിയവ‍ര്‍‍‍...

Read More

മാർച്ച് 23 – കൂട്ടധർണ്ണ

കേരള സർക്കാരിന്റെ ജനപക്ഷ ബഡ്ജറ്റ് നിർദ്ദേശങ്ങളെ പിന്തുണയ്ക്കുക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കുക, സിവിൽ സർവ്വീസ് കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ.ജി.ഒ. യൂണിയന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ കേന്ദ്രത്തിലും വിവിധ താലൂക്ക് കേന്ദ്രങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രകടനവും തുടർന്ന് കൂട്ടധർണയും നടത്തി.  പത്തനംതിട്ടയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.കെ.ദിനേശ് കുമാറും, അടൂരിൽ സംസ്ഥാന കമ്മറ്റിയംഗം ബി.വിജയൻ നായരും, തിരുവല്ലയിൽ ജില്ലാ പ്രസിഡന്റ് എ.ഫിറോസും, റാന്നിയിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.ജയശ്രീയും, കോന്നിയിൽ സംസ്ഥാന കമ്മിറ്റിയംഗം വി.എസ്.മുരളീധരൻ നായരും, മല്ലപ്പള്ളിയിൽ സംസ്ഥാന കമ്മിറ്റിയംഗം വി.ആർ.പ്രകാശും കൂട്ടധർണ ഉത്ഘാടനം...

Read More

പത്തനംതിട്ട ഭാരവാഹികള്‍

പ്രസിഡന്‍റ്:- എ.ഫിറോസ് വൈസ്പ്രസിഡന്‍റംആര്‍:- എം.കെ.ശാമുവല്‍, എസ്.സുഷമ സെക്രട്ടറി:- സി.വി.സുരേഷ്കുമാര്‍ ജോയിന്‍റ് സെക്രട്ടറിമാര്‍:- ഡി.സുഗതന്‍, മാത്യു.എം.അലക്സ് ട്രഷറര്‍:- പി.ടി.വേണുഗോപാല്‍ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍:- മനോജ്‌ വി ഡാനിയേല്‍, എന്‍. ശ്രീകുമാര്‍, എസ്‌. ബിനു, എം. ആര്‍ മനുകുമാര്‍, ജി അനിഷ്‌ കുമാര്‍, എസ്‌. ലക്ഷ്‌മീദേവി, എം. എസ്‌. വിനോദ്‌, കെ. പി. രാജേന്ദ്രന്‍ ജില്ലാ കമ്മറ്റിഅംഗങ്ങള്‍:- ആദര്‍ശ്‌ കുമാര്‍, പി.പി. ലൈല, കെ. രവിചന്ദ്രന്‍, സി. അജിത്‌കുമാര്‍, രവീന്ദ്രബാബു, ജി. ബിനുകുമാര്‍, സാബു ജോര്‍ജ്ജ്‌, എന്‍. എസ്‌. മുരളീമോഹന്‍, പി. ബി. മധു, പി. എന്‍. അജി, റ്റി. കെ. സജി, വി. പ്രദീപ്‌, എസ്‌. നൗഷാദ്‌, കെ. ശ്രീനിവാസന്‍, ബി. ശ്രീകുമാര്‍, പി. അനൂപ്‌, കെ. സജികുമാര്‍, ബി. ഷിഹാബുദ്ദീന്‍, ജെ.പി ബിനോയ്‌, കെ. രാജേഷ്‌, ശ്രീലത. ആര്‍ നായര്‍, വി. എന്‍. സുശീല വനിതാസബ്‌ കമ്മറ്റി – ശ്രീലത. ആര്‍ നായര്‍ ( കണ്‍വീനര്‍ ) വി.പി. തനൂജ, എം. പി. ഷൈബി (ജോയിന്റ്‌...

Read More
  • 1
  • 2