Kerala NGO Union

കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

             തൊടുപുഴ: മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യം നേടുന്നതിന് തുടർച്ചയായ ബൃഹത്തായ പ്രവർത്തനങ്ങളാണ്  ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ നടത്തിവരുന്നത്. മഴക്കാലത്ത് വ്യാപകമാകുന്ന പകർച്ച വ്യാധി തടയുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ പരിസരശുചീകരണം നടത്തണം. ഇതിന്റെ ഭാഗമായാണ് എൻ ജി ഒ യൂണിയൻ ഏരിയ കേന്ദ്രങ്ങളിൽ പരിസരശുചീകരണം നടത്തിയത്.           തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ ആയുർവേദ […]

ജനപക്ഷ ബദൽ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും

തൊടുപുഴ – സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജനപക്ഷ ബദൽ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിച് ആയിരകണക്കിന് ജീവനക്കാർ മാർച്ചും ധർണ്ണയും നടത്തി. കേരള എൻ.ജി. ഒ യൂണിയൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് . രാവിലെ 11.30 ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം റോട്ടറി ജംഗ്ഷനിലൂടെ മൂവാറ്റുപുഴ റോഡിൽ പ്രവേശിച്ച് ഗാന്ധി സ്ക്വയറിലെ പഴയ ബസ് സ്റ്റാൻഡ് മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ എൻ.ജി. ഒ യൂണിയൻ സംസ്ഥാന […]

എൻ ജി ഒ യൂണിയൻ ജില്ലാ മാർച്ച്;3000 വനിതകൾ അണിനിരക്കും

തൊടുപുഴ:എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ  തൊടുപുഴയിൽ 26 ന്  നടക്കുന്ന സംസ്ഥാന ജീവനക്കാരുടെ ജില്ലാ മാർച്ചിലും ധർണ്ണയിലും മൂവായിരം വനിതകളെ അണിനിരത്താൻ യൂണിറ്റ്തല വനിതാ കൺവെൻഷനുകൾ തീരുമാനിച്ചു.അറുപതു യൂണിറ്റ് കേന്ദ്രങ്ങളിൽ വനിതാ കൺവെൻഷനുകൾ സങ്കടിപ്പിച്ചു.            തൊടുപുഴ വെസ്റ്റ് ഏരിയയിൽ നടന്ന വനിത കൺവെൻഷനുകൾ  ജില്ലാ വൈസ്  പ്രസിഡന്റ് നീന ഭാസ്കരൻ, ജില്ലാ കമ്മിറ്റിഗം കെ എ ബിന്ദു,സി പി യമുന, എൻ കെ ജയദേവി, റോഷ്‌നി ദേവസ്യ, സൂര്യ […]

മെയ് 26 ജില്ലാ മാർച്ച് വിജയിപ്പിക്കുക ; ക്യാഷ്വൽ പാർട്ട് ടൈം ജീവനക്കാരുടെ കൺവെൻഷൻ

        തൊടുപുഴ : മെയ് 26ന് തൊടുപുഴയിൽ  നടക്കുന്ന സംസ്ഥാന ജീവനക്കാരുടെ      മാർച്ചും  ധർണയും വിജയിപ്പിക്കുന്നതിന് മുഴുവൻ കാഷ്വൽ പാർട്ട് ടൈം  ജീവനക്കാരും അണിനിരക്കണമെന്ന് എൻ ജി ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ്‌,വെസ്റ്റ് ഏരിയകൾ  നടത്തിയ കാഷ്വൽ പാർട്ട് ടൈം  ജീവനക്കാരുടെ സംയുക്ത കൺവെൻഷൻ ജീവനക്കാരോട് ആഹ്വാനം ചെയ്തു.        തൊടുപുഴ എൻജിഒ യൂണിയൻ ഓഫീസിൽ ചേർന്ന കൺവെൻഷൻ എൻജിഒ യൂണിയൻ ജില്ലാ ജോ.സെക്രട്ടറി ടി ജി […]

കോൺഗ്രസ് അനുകൂല സംഘടനകൾ അപ്രസക്തമായി ” പഞ്ചായത്ത് ജീവനക്കാരുടെ സഹകരണ സംഘത്തിൽ എൻ.ജി.ഒ യൂണിയൻ കെ.ജി. ഒ എ പാനലിന് എതിരില്ല”

നെടുങ്കണ്ടം:ഇടുക്കി ജില്ലാ പഞ്ചായത്ത് എംപ്ലോയിസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എൻ.ജി.ഒ. യൂണിയൻ കെ.ജി. ഒ എ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സംഘം രൂപീകരിക്കപ്പെട്ട കാലം മുതൽ നാളിതു വരെ കോൺഗ്രസ് അനുകൂല സംഘടനയായ പഞ്ചായത്ത് എംപ്ലോയിസ് ഓർഗനൈസേഷൻ നേതൃത്വത്തിലുളള പാനലാണ് ഭരണത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും 11 ൽ 6 സീറ്റുകൾ വിജയിച്ച് കോൺഗ്രസ് അനുകൂല സംഘടനകൾ ഭരണം നിലനിർത്തിയിരുന്നു. ഭരണ സമിതികളുടെ പിടുപ്പു കേടും കെടുകാര്യസ്ഥതയും അഴിമതിയും മികച്ച നിലയിൽ പ്രവർത്തിക്കേണ്ട സംഘത്തെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. […]

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുക്കുക ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുക: എൻ ജി ഒ യൂണിയൻ

ചെറുതോണി:കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ  നയങ്ങളെ ചെറുത്ത് ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് ആഹ്വാ നം ചെയ്തു.                     രാജ്യത്തെ മുഴുവൻ പൊതു മേഖലാ സ്ഥാപനങ്ങളും പൊതു ആസ്തികളും വിറ്റുതുലയ്ക്കുകയാണ് കേന്ദ്ര സർക്കാർ . കേന്ദ്രത്തിന്റെ നയ വൈകല്യങ്ങളുടെ ഭാഗമായി പണപ്പെരുപ്പം രൂക്ഷമായിരിക്കുകയാണ്. അവശ്യ വസ്തുക്കളുടേയും നിത്യോപയോഗ സാധനങ്ങളുടേയും രൂക്ഷമായ വിലക്കയറ്റം ജനങ്ങളുടെ ജീവിതഭാരം […]

ദേശീയ പണിമുടക്ക്: സർവീസ് മേഖല രണ്ടാം ദിനവും നിശ്ചലമായി

                തൊടുപുഴ : ദ്വിദിന ദേശീയപണിമുടക്ക് നോടനുബന്ധിച്ച് അധ്യാപകരും ജീവനക്കാരും സമ്പൂർണ്ണമായി പണിമുടക്കിയതിനെ തുടർന്ന് ജില്ലയിലെ സർക്കാർ ഓഫീസുകളും നിശ്ചലമായി.              കോടതി വിധിയെ തുടർന്ന് പുറത്തു വന്ന വാർത്തകളും ചില മാധ്യമങ്ങളുടെ ഊതിപ്പെരുപ്പിച്ച ഭീതിജനകമായ തലക്കെട്ടുകളും ഡയസ്നോണും തള്ളിക്കളഞ്ഞ്  ജില്ലയിലെ അധ്യാപകരും ജീവനക്കാരും പണിമുടക്കിൽ ഉറച്ചുനിന്നു. അവശ്യ സർവീസിന് ഭാഗമായി ആശുപത്രികൾ ഒഴികെ ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും […]

ദേശീയ പണിമുടക്ക്:ജീവനക്കാരും അധ്യാപകരും പണിമുടക്ക് റാലി നടത്തി

           തൊടുപുഴ:മാർച്ച് 28,29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിന്റെ   മുന്നോടിയായി ജീവനക്കാരും അദ്ധ്യാപകരും ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ താലൂക് കേന്ദ്രങ്ങളിൽ പണിമുടക്ക് റാലി നടത്തി.        പണിമുടക്കിന്റെ പ്രചരണാർത്ഥം ജില്ലയിലെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും സായാഹ്നധർണകളും, കോർണ്ണർ യോഗങ്ങളും പൂർത്തിയാക്കി.         തൊടുപുഴയിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ കെ എ ശിവൻ ഉദ്ഘാടനം ചെയ്തു.സമര […]

വന്യൂ വകുപ്പിലെ പൊതുസ്ഥലം മാറ്റം ഉടൻ നടപ്പിലാക്കുക:എൻ ജി ഒ യൂണിയൻ

          ഇടുക്കി:റവന്യൂ വകുപ്പിലെ പൊതുസ്ഥലംമാറ്റം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിന് മുന്നിൽ കൂട്ടധർണ്ണ നടത്തി.          സംസ്ഥാന ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് പൊതുഭരണവകുപ്പ് 2017 ഫെബ്രുവരി 25 – ന് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി .  എന്നാൽ , പ്രസ്തുത ഉത്തരവ് ഇറങ്ങി അഞ്ചുവർഷം കഴിഞ്ഞിട്ടും റവന്യൂ വകുപ്പിൽ പൊതുസ്ഥലം മാറ്റം നടപ്പിൽ വരുത്തിയിട്ടില്ല. സ്ഥാപിത […]

സർവീസ് സെന്‍റര്‍ പ്രവർത്തനമാരംഭിച്ചു

        പൈനാവ് :സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും, സംശയ ദൂരീകരണം നടത്തുന്നതിനുമായി എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ സർവീസ് സെന്‍റര്‍ പ്രവർത്തനമാരംഭിച്ചു.          പൈനാവിലുള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മറ്റി ഓഫീസിനോടനുബന്ധിച്ച് പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ സെന്‍റര്‍ പ്രവർത്തിക്കും.  സർവ്വീസ് സംബന്ധമായ ആവശ്യങ്ങൾക്ക് ജീവനകാർക്ക് നേരിട്ടോ ഫോൺ മുഖേനയോ സെന്‍ററുമായി ബന്ധപ്പെടാവുന്നതാണ്.           […]