Kerala NGO Union

ഇ. പ്രേംകുമാറിന് യാത്രയയപ്പു നൽകി..

ഇ. പ്രേംകുമാറിന് യാത്രയയപ്പു നൽകി.. രാജ്യത്തെ മികച്ച സിവിൽ സർവീസാണ് കേരളത്തിലേതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന ഇ പ്രേംകുമാറിന്റെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ-ഗവേണൻസിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. സിവിൽ സർവീസിന്റെ പ്രവർത്തന മികവുകൊണ്ടാണ് ഈ നേട്ടം സാധ്യമായത്. അത് ഇനിയും കൂടുതൽ മുന്നോട്ടു കൊണ്ടുപോകാനാവണം. സിവിൽ സർവീസിനെ കൂടുതൽ മികവുറ്റതാക്കാനും ജനോപകാരപ്രദമാക്കാനും ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം […]

“അഗ്നിപഥ്” സൈന്യത്തിലെ കരാർ വൽക്കരണത്തിനെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധം ….

അഗ്നിപഥ് എന്ന പേരിൽ സൈന്യത്തിൽ കരാർ വൽക്കരണം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്. കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു

തദ്ദേശ പൊതു സർവീസിന് വിശേഷാൽ ചട്ടം അംഗീകരിച്ച് യാഥാർത്ഥ്യമാക്കിയ LDF സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി.

തദ്ദേശ പൊതു സർവീസിന് വിശേഷാൽ ചട്ടം അംഗീകരിച്ച് യാഥാർത്ഥ്യമാക്കിയ LDF സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി.   ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്റ്റേറ്റ് സർവ്വീസിന്റെയും സബോർഡിനേറ്റ് സർവ്വീസിന്റെയും കരട് വിശേഷാൽ‍ ചട്ടങ്ങളിൽ‍ ഉൾപ്പെടുത്തിയ തസ്തിക സൃഷ്ടിക്കലും, തസ്തികകളുടെ അപ്ഗ്രഡേഷനും അംഗീകരിച്ചു യാഥാർഥ്യമാക്കിയ ഇടതുപക്ഷ സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടു എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന ട്രഷറർ ഡോ.എസ്.ആർ മോഹനചന്ദ്രൻ ഉദ്ഘാടനം […]

1000 കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ്

  1000 കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ് … ജീവനക്കാരും അധ്യാപകരും ആവേശപൂർവം അണിനിരന്നു…. പണിയെടുക്കുന്നതുപോലെ പണി മുടക്കാനും അധ്വാനിക്കുന്നവർക്ക് അവകാശമുണ്ടെന്ന് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടതാണ്. സുദീർഘവും ത്യാഗപൂർണ്ണവുമായ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് ഇത്തരമൊരവകാശം കരഗതമായത്.ലാഭാർത്തിമൂത്ത് മൂലധനശക്തികൾ ചൂഷണം തീവ്രമാക്കിയതോടെ തൊഴിലെടുക്കുന്നവരുടെ അവകാശ ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കുന്ന സ്ഥിതിയായി. ഭരണാധികാരികളുടെയും മാധ്യമങ്ങളുടെയും കോടതികളുടെയും പിന്തുണയോടെ അതിരൂക്ഷമായ കടന്നാക്രമണങ്ങളാണ് തൊഴിലാളികൾക്ക് നേരെ അരങ്ങേറുന്നത്. ഈ സാഹചര്യത്തിലാണ് 2022 മാർച്ച് 28, 29 തീയതികളിലെ ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്ന വിധിപ്രസ്താവം […]

ഫയൽ തീർപ്പാക്കൽ ജൂൺ 15 – സെപ്റ്റബർ 30

ജനപക്ഷ സിവിൽ സർവ്വീസിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി …. ഉത്തരവാദിത്തം ഏറ്റെടുക്കാനുറച്ച് സിവിൽ സർവ്വീസ് .. ജീവനക്കാർ കേരളമാകെ മുഖ്യമന്ത്രിയുടെ ഓൺലൈൻ പ്രഭാഷണത്തിൽ പങ്കാളികളായി … ജനപക്ഷ സിവിൽ സർവീസിലേക്ക് ഒരു ചുവടുവയ്പ്പ് കൂടി ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ച കോവിഡ് 19 മഹാമാരിയെ തുടർന്ന് ഓഫീസുകൾ അടഞ്ഞു കിടന്നതിനാലും ഹാജർ നിയന്ത്രണങ്ങൾ ഉണ്ടായതിനാലും സർക്കാർ ഓഫീസുകളിൽ ഫയലുകളുടെ എണ്ണം വർദ്ധിച്ചു. അവ തീർപ്പാക്കുന്നതിന് 2022 ജൂൺ 15 മുതൽ സെപ്തംബർ 30 വരെ മൂന്നര മാസക്കാലം […]

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അതിക്രമം

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അതിക്രമം … സിവിൽ സർവീസിലും പ്രതിഷേധമിരമ്പി …. കേരളത്തിലെമ്പാടും ആഫീസുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധങ്ങളിൽ ആയിരങ്ങൾ അണിനിരന്നു…. ജനാധിപത്യത്തിന്റെ ആരാച്ചാരാകാൻ നോക്കുന്നവരെ പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കും ….

നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസ്ഥാനമാർജ്ജിച്ച നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. ഏറ്റവും കൂടുതൽ മാധ്യമ സ്വാധീനം നിലനിൽക്കുന്ന ഒരു സ്ഥലമാണ് കേരളം. മാധ്യമ സ്വാധീനം പൊതുജനാഭിപ്രായ രൂപീകരണത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് 1959ൽ ആദ്യ EMS സർക്കാരിനെ അട്ടിമറിക്കാനായി നടന്ന വിമോചന സമരം. സർക്കാരിനെതിരെ നടന്ന രാഷ്ട്രീയ സമരങ്ങളെല്ലാം ജന പിന്തുണയില്ലാതെ കെട്ടടങ്ങിയ സമയത്താണ് മാധ്യമങ്ങൾ സർക്കാരിനെതിരായ കള്ള പ്രചാരണങ്ങളുമായി കളം നിറഞ്ഞത്. തുടർന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ […]

തലസ്ഥാന നഗരിയെ ചെങ്കടലാക്കി ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച്

തലസ്ഥാന നഗരിയെ ചെങ്കടലാക്കി ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച്   സമൂഹവും സിവിൽ സർവീസും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച സംസ്ഥാന ജീവനക്കാരുടെ സെക്രട്ടേറിയറ്റ് മാർച്ച് അക്ഷരാർത്ഥത്തിൽ തലസ്ഥാനനഗരിയെ ചെങ്കടലാക്കി. തിരുവനന്തപുരം നോർത്ത് – സൗത്ത് ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന പ്രകടനം പബ്ലിക് ഓഫീസ് കോമ്പൗണ്ടിൽ നിന്നും ആരംഭിച്ചു. ചെങ്കൊടികളും പ്ലക്കാർഡുകളും സ്കൈ ബാനറുകളുമായി മൂന്ന് വരിയായി നീങ്ങിയ പ്രകടനം സെക്രട്ടറിയേറ്റിനു മുന്നിലെ ധർണ്ണാ കേന്ദ്രത്തിലെത്തിയിട്ടും പിൻനിര ചലിച്ചു തുടങ്ങിയിരുന്നില്ല. വനിത ജീവനക്കാരുടെ […]

സംസ്ഥാന ശില്പശാല – ഏകീകൃത പൊതുജനാരോഗ്യ നിയമം

  കേരള എൻ ജി ഒ യൂണിയൻ തൃശ്ശൂർ സംസ്ഥാന ശില്പശാല – ഏകീകൃത പൊതുജനാരോഗ്യ നിയമം  നടന്നു കേരളത്തിലെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന ഏകീകൃത പൊതുജനാരോഗ്യ നിയമം സമഗ്രമാക്കുന്നതിനാവശ്യമായി നടത്തുന്ന സംസ്ഥാനതല ശില്പശാല 2022 മാർച്ച് 20 ന് രാവിലെ 10.30 ന് തൃശ്ശൂർ ഇ പത്മനാഭൻ ഹാളിൽ നടന്നു . മുൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ ശില്പശാല ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലെ അസി. പ്രൊഫസർ ഡോ. എസ് […]

58-ാം സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കേരള എന്‍.ജി.ഒ യൂണിയന്‍ 58-ാം സംസ്ഥാന സമ്മേളനം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വേണ്ടതില്ല എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലും വന്‍തോതില്‍ സ്വകാര്യവല്‍കരണം നടപ്പാക്കുകയാണ് സിവില്‍ സര്‍വ്വീസിനെ വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങളും വലിയ തോതില്‍ നടക്കുകയാണ്.  എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ആഗോളവല്‍കരണ നയത്തില്‍ ബദലായ നയമാണ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി  സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ പറഞ്ഞു.  2016 മുതല്‍ 21 വരെ പ്രതിസന്ധികളെ നേരിട്ട് […]