Select Page

Category: Palakkad

പങ്കാളിത്ത പെൻഷൻകാരുടെ ജില്ലാ കൺവെൻഷൻ

പങ്കാളിത്ത പെൻഷൻകാരുടെ ജില്ലാ കൺവെൻഷൻ യു ഡി എഫ് സർക്കാർ അടിച്ചേൽപ്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, പുനഃപരിശോധനാ നടപടികൾ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ് എസ് ഇ ടി ഒ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാരുടെയും, അധ്യാപകരുടെയും ജില്ലാ കൺവെൻഷൻ  പാലക്കാട് എൻ ജി ഒ യൂണിയൻ ജില്ലാ ഓഫിസിലെ ഇ എം എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കൺവെൻഷൻ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി കെ സുന്ദരരാജൻ ഉദ്‌ഘാടനം ചെയ്തു.   എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് എം എ അരുൺകുമാർ അദ്ധ്യക്ഷനായി. കെ.എ. ശിവദാസൻ (കെ.എസ്ടിഎ), കെ.സുരേഷ് കുമാർ (കെ.ജി.ഒ.എ )   എന്നിവർ അഭിവാദ്യം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ആർ സാജൻ സ്വാഗതവും, ഐ ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന് വേണ്ടി നടത്തുന്ന തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി മാർച്ച് 27 ന് ഉച്ചയ്ക്ക് 11.30 മുതൽ 1 മണി വരെ സിവിൽ സ്റ്റേഷൻ പരിസരത്ത് ആയിരക്കണക്കിന് ജീവനക്കാരും അധ്യാപകരും പങ്കെടുക്കുന്ന ധർണ...

Read More

പങ്കാളിത്ത പെന്‍ഷനെതിരെ ശേഖരിച്ച ഒപ്പുകൾ ഏറ്റുവാങ്ങി

ശേഖരിച്ച ഒപ്പുകൾ ഏറ്റുവാങ്ങി                  പി എഫ് ആർ ഡി എ നിയമം പിൻവലിച്ച് പങ്കാളിത്ത പെൻഷൻ അവസാനിപ്പിക്കുക, കരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ് എസ് ഇ ടി ഒ, കേന്ദ്ര കോൺഫെഡറേഷൻ  പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്കുകളിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ, എഫ് എസ് ഇ ടി ഒ സംസ്ഥാന നേതാവും എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സുജാത കൂടത്തിങ്കൽ ഏറ്റു വാങ്ങി.              തുടർന്ന് നടന്ന ചടങ്ങിൽ കേന്ദ്ര കോൺഫെഡറേഷൻ നേതാവ് ഉണ്ണികൃഷ്ണൻ ചാഴിയാട് ആദ്യക്ഷനായി. കേന്ദ്ര കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം വി ഹരി, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് പി വേണുഗോപാലൻ, ജില്ലാ സെക്രട്ടറി എം എ അരുൺ കുമാർ, കെ എം സി എസ് യു ജില്ലാ സെക്രട്ടറി മോഹൻദാസ്, കെ.ജി. എൻ.എ ജില്ലാ സെക്രട്ടറി സുരേഷ് കുമാർ, പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി മനേഷ് എം കൃഷ്ണ എന്നിവർ അഭിവാദ്യം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ആർ സാജൻ സ്വാഗതവും, എൻ എഫ് പി ഇ ജില്ലാ സെക്രട്ടറി വി മുരുകൻ നന്ദിയും പറഞ്ഞു.              ശേഖരിച്ച ഒപ്പുകൾ പ്രധാന മന്ത്രിക്ക് സമർപ്പിക്കുന്നതിന് വേണ്ടി ജില്ലാ കളക്ടർ ഏറ്റുവാങ്ങി. വിവിധ താലൂക്കുകളിൽ നിന്ന് എഫ് എസ് ഇ ടി ഒ പ്രവർത്തകർ...

Read More

ഇ മുഹമ്മദ് ബഷീർ പ്രസിഡണ്ട്, ആർ സാജൻ സെക്രട്ടറി

കൊല്ലങ്കോട് സംഗമം ഓഡിറ്റോറിയത്തിൽ ചേർന്ന കേരള എൻ ജി ഒ യുണിയൻ 55 –ാം ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ആയി ഇ. മുഹമ്മദ് ബഷീറിനെയും, ജില്ലാ സെക്രട്ടറി ആയി ആർ സാജനെയും തെരഞ്ഞെടുത്തു. വി ദണ്ഡപാണിയാണ് ജില്ലാ ട്രഷറർ. വൈസ് പ്രസിഡണ്ടുമാരായി കെ മുഹമ്മദ്‌ ഇസ്ഹാക്കിനെയും, മേരി സിൽവെസ്റ്ററിനെയും ജോയിന്റ് സെക്രെട്ടറിമാരായി എൻ ജാൻസിമോനെയും, കെ സന്തോഷ് കുമാറിനെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ സെക്രെറ്ററിയറ്റ് അംഗങ്ങളായി കെ ഉത്തമൻ, എ രവി, സി.എ ശ്രീനിവാസൻ, വി മണി, പി അനിൽകുമാർ, പി ജെ രമണി, പി ജയപ്രകാശ്, കെ മഹേഷ്, എം പ്രസാദ്, കെ പരമേശ്വരി എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ 26 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം...

Read More

എൻ ജി ഒ യുണിയൻ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

കേന്ദ്ര സര്‍ക്കാരും മറ്റ് പല സംസ്ഥാന സര്‍ക്കാരുകളും തസ്തികകള്‍ വെട്ടിക്കുറച്ചും, പുറംകരാര്‍ നല്‍കിയും ഉള്ള നയസമീപനം സ്വീകരിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചും, പതിനായിരക്കണക്കിന് പുതിയ നിയമനങ്ങള്‍ നടത്തിയും വ്യത്യസ്ഥമായ ബദല്‍ നയങ്ങള്‍ നടപ്പാക്കുകയാണ് എന്ന് പിന്നോക്ക ക്ഷേമ സാംസ്കാരിക വകുപ്പ് മന്ത്രി ഏ.കെ.ബാലന്‍ പറഞ്ഞു. കൊല്ലങ്കോട് സംഗമം ഓഡിറ്റോറിയത്തിൽ കേരളാ എൻ ജി ഒ യൂണിയൻ 55-ാം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരില്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ ഓരോന്നായി നടപ്പാക്കി കൊണ്ടിരിക്കുകയാണ് കേരള സര്‍ക്കാര്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുണിയൻ ജില്ലാ പ്രസിഡന്റ് ഇ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ എ ശിവദാസൻ, കേന്ദ്ര കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി ശിവദാസൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഗോപാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം പി വി ഏലിയാമ്മ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആർ സാജൻ സ്വാഗതവും ജോ. സെക്രട്ടറി എൻ ജാൻസിമോൻ നന്ദിയും പറഞ്ഞു. കാലത്ത് ജില്ലാ പ്രസിഡന്റ് ഇ മുഹമ്മദ്‌ ബഷീർ  പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. തുടർന്ന് പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പ്രസിഡന്റ് രക്തസാക്ഷി പ്രമേയവും, കെ സന്തോഷ് കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പിന്നീട് ചേർന്ന 2017 ലെ ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലാ സെക്രട്ടറി ആർ സാജൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ വി ദണ്ഡപാണി ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് എൻ അരിച്ചന്ദ്രൻ, വി വിജയലക്ഷ്മി, വി പൊന്നുകുട്ടി, കെ കെ കൗസല്യ, കല, എ ഷീല, ബുഷറ എച്ച്, റീജ വി പി, വിപിൻരാജ്, കെ വിജയലക്ഷ്മി, എം സുധ എന്നിവർ പങ്കെടുത്തു. ചർച്ചക്ക് ജില്ലാ സെക്രട്ടറി ആർ സാജൻ മറുപടി പറഞ്ഞു. പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കും സമ്മേളനം അംഗീകരിച്ചു. ഉച്ചക്ക് ശേഷം എ രവിയുടെ താത്കാലിക ആദ്യക്ഷതയിൽ ചേർന്ന 2018 ലെ ജില്ലാ കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ യും ജില്ലാ സെക്രെറ്ററിയറ്റ്,...

Read More

എൻ ജി ഒ യുണിയൻ പരീക്ഷാ പരിശീലന കേന്ദ്രം

എൻ ജി ഒ യുണിയൻ പരീക്ഷാ പരിശീലന കേന്ദ്രം ഉദ്‌ഘാടനം ചെയ്തു. ആദിവാസി മേഖലയിലെ ഉദ്യോഗാർത്ഥികൾ ക്ക് സഹായ ഹസ്തവുമായി കേരള എൻ ജി ഒ യുണിയൻ നേതൃത്വത്തിൽ മത്സരപരീക്ഷ പരിശീലന കേന്ദ്രവും, ഓൺലൈൻ സർവ്വീസ് സെന്ററും , പാലൂർ  ഈ.എം. എസ് സ്മാരക ട്രൈബൽ ലൈബ്രറി പരിസരത്ത് പാലക്കാട് എം.പി, എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു.                                                                      പി.എസ്.സി ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് വിദഗ്ദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ചിട്ടയായ പരിശീലനം ഇവിടെ ലഭിക്കും. മാതൃക പരീക്ഷകളുൾപ്പെടെ വർഷത്തിൽ 50 ൽ പരം ക്ലാസ്സുകളാണ് നടത്തുന്നത്. 19 ആദിവാസി ഊരുകളിലെ യുവതി യുവാക്കൾക്ക് ഈ കേന്ദ്രത്തിന്റെ പ്രയോജനം ലഭിക്കും. 100 ൽ പരം ഉദ്യോഗാർഥികൾ ഇതിനോടകം പരിശീലനത്തിന് രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. മുൻകാലങ്ങളിൽ യുണിയൻ ആദിവാസി ഊരുകളിൽ നടപ്പാക്കിയ മെഡിക്കൽ ക്യാമ്പുകൾ, കുടിവെള്ള പദ്ധതി എന്നിവ പോലെ മാതൃകാപരമായ പദ്ധതി ആണ് ഇത്. ചടങ്ങിൽ യുണിയൻ ജില്ലാ പ്രസിഡണ്ട് ഇ.മുഹമ്മദ് ബഷീർ ആദ്യക്ഷനായി. യുണിയൻ സംസ്‌ഥാന ജനറൽ സെക്രട്ടറി ടി. സി. മാത്തുക്കുട്ടി പഠനോപകരണങ്ങൾ വിതരണം ചെയ്തു. യുണിയൻ സംസ്‌ഥാന വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ, പുതുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എം.രാജൻ, വാർഡ് മെമ്പർ എൻ.പൊന്നു സ്വാമി, ലൈബ്രറി സെക്രട്ടറി ജോസ് പനക്കാമറ്റം എന്നിവർ സംസാരിച്ചു. യുണിയൻ ജില്ലാ സെക്രട്ടറി ആർ. സാജൻ സ്വാഗതവും, അട്ടപ്പാടി ഏരിയ സെക്രട്ടറി ഇ. കെ. പ്രകാശ് നന്ദിയും പറഞ്ഞു.                                                                    ...

Read More