Kerala NGO Union

നവകേരള നിർമ്മിതിക്ക് കാര്യക്ഷമവും, ജനോന്മുഖവുമായ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കുക

നവകേരള നിർമ്മിതിക്ക് കാര്യക്ഷമവും, ജനോന്മുഖവുമായ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കുവാൻ കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ 39 മത് വാർഷിക സമ്മേളനം ജീവനക്കാരോട് ആഹ്വാനം ചെയ്തു. സമ്മേളനം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സ: ആർ സാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല സെക്രട്ടേറിയേറ്റംഗം ജി. ജിഷ, പി.രഘു, എൻ അരിച്ചന്ദ്രൻ  എന്നിവർ സംസാരിച്ചു. ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് :- പി.കെ.രാമദാസ് വൈസ് പ്രസിഡൻ്റുമാർ :- 1. ആർ ശിവകുമാർ 2. […]

കർഷക പോരാളികളെ അഭിവാദ്യം ചെയ്ത് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ പ്രകടനം നടത്തി.

കാർഷിക ബില്ലുകൾ പിൻവലിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽപാലക്കാട് നഗരത്തിൽ നടത്തിയ പ്രകടനം എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന നേതാവും എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷററുമായ എൻ.നിമൽരാജ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് ജയപ്രകാശ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.  എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഇ.മുഹമ്മദ് ബഷീർ സ്വാഗതവും കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

ഇന്ധന വിലവർദ്ധനക്കെതിരെ FSETO പ്രതിഷേധ പ്രകടനം നടത്തി 

ഇന്ധന വിലവർദ്ധനക്കെതിരെയും, പൊതു മേഖല സ്വകാര്യവൽക്കരണത്തിനെതിരെയും സിവിൽ സ്റ്റേഷനിൽ പത്ത് ഓഫീസ് കേന്ദ്രങ്ങളിൽ FSETO യുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.  സിവിൽ സ്റ്റേഷന് മുൻവശത്ത് നടന്ന പ്രതിഷേധം കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ല ട്രഷറർ പി ഹരിപ്രസാദ്, സുകു കൃഷ്ണൻ, കെ പരമേശ്വരി എന്നിവർ സംസാരിച്ചു. FSETO താലൂക്ക് പ്രസിഡൻ്റ് ശശികുമാർ വി പി അദ്ധ്യക്ഷത വഹിച്ചു. FSETO താലൂക്ക് സെക്രട്ടറി വി […]

സംസ്ഥാന ജീവനക്കാരുടെ നാടക മത്സരം – അരങ്ങ് 2021 – ജറീന നൗഷാദ് മികച്ച നടി

*സംസ്ഥാന ജീവനക്കാരുടെ നാടക മത്സരം – അരങ്ങ് 2021 – ജറീന നൗഷാദ് മികച്ച നടി.* *കേരള എൻ.ജി.ഒ. യൂണിയൻ തൃശൂർ റീജിയണൽ തിയേറ്ററിൽ  സംഘടിപ്പിച്ച,  ജീവനക്കാരുടെ സംസ്ഥാനതല നാടക മത്സരം “അരങ്ങ് 2021” സമാപിച്ചു. പാലക്കാട്‌ ജില്ലയുടെ ഫോർട്ട്‌ കലാവേദി അവതരിപ്പിച്ച,  കെ. വി. സജിത്ത്  സംവിധാനം ചെയ്ത,  “മുത്ത”  നാടകത്തിലെ അഭിനയത്തിന് മികച്ച നടിയായി ജെറിൻ നൗഷാദി നെ തെരെഞ്ഞെടുത്തു. കണ്ണാടി PHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആണ് ജെറിൻ നാഷാദ്.* *മികച്ച […]

കേന്ദ്ര സർക്കാരിൻ്റെ തീവെട്ടി കൊള്ളക്കെതിരെ FSETO പ്രതിഷേധ പ്രകടനം

ഇന്ധനവില വർദ്ധന, എയർ ഇന്ത്യ വിൽപ്പന, വൈദ്യുത മേഖലയിലെ സ്വകാര്യവൽക്കരണം എന്നിവക്കെതിരെ FSETO നേത്യത്വത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം FSETO ജില്ല സെക്രട്ടറി ഇ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു ജില്ല സെക്രട്ടറി എ സുനിൽ കുമാർ, എൻ.ജി.ഒ യൂണിയൻ ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ സുകു കൃഷ്ണൻ, എൻ.വിശ്വംഭരൻ, പരമേശ്വരി എന്നിവർ  സംസാരിച്ചു. കെ.ജി.ഒ.എ ജില്ല ട്രഷറർ  പി ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. FSETO താലൂക്ക് സെക്രട്ടറി […]

സർവ്വീസ് സെൻറർ പ്രവർത്തനം ആരംഭിച്ചു.

കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വീസ് സെൻറർ പ്രവർത്തനം ആരംഭിച്ചു.സർക്കാർ ജീവനക്കാരുടെ സർവ്വീസ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, കാര്യക്ഷമമായ സിവിൽ സർവ്വീസ് ഉറപ്പ് വരുത്തുന്നതിനുള്ള പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുമാണ് ലക്ഷ്യം. ജില്ലാ കമ്മറ്റി ഓഫിസിലാണ് സെൻറർ പ്രവർത്തിക്കുന്നത്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകിട്ട് 5 മണി മുതൽ 7 മണി വരെയാണ് പ്രവർത്തനം നടത്തുക. യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ. സാജൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഇ.മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റി […]

എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷ പരിശീലനം

കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മറ്റിയുടേയും, ഇ പത്മനാഭൻ സ്മാരക ഗ്രന്ഥശാലയുടേയും നേതൃത്വത്തിൽ നടത്തുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷ പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ആയി നടന്ന ഉദ്ഘാടന പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഇ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.ഇ പത്മനാഭൻ സ്മാരക ഗ്രന്ഥശാല പ്രസിഡണ്ട് എസ്. ദീപ, സംസ്ഥാന കമ്മറ്റി അംഗം കെ മഹേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും, […]

ഉത്തർപ്രദേശിലെ കർഷക വേട്ട – FSETO പ്രതിഷേധ പ്രകടനം നടത്തി

ഉത്തർപ്രദേശിലെ ലഖീം പൂർ ഖേരിയിൽ കർഷകർക്ക് നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ  ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.പാലക്കാട് സിവിൽ സ്‌റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ ഉദ്‌ഘാടനം ചെയ്തു.കെ .എസ് .ടി .എ ജില്ലാ സെക്രട്ടറി മഹേഷ് കുമാർ അഭിവാദ്യം ചെയ്തു.പി.ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. ഫോർട്ട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസിന് മുമ്പിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം […]

റെയിൽവേ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക-FSETO സായാഹ്ന ധർണ്ണ

റെയിൽവേ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കോ വിഡ് കാലത്ത് നിർത്തിവെച്ച ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുക, സീസൺ ടിക്കറ്റ് പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്  FSETOആഭിമുഖ്യത്തിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു.കെ.ജി.എൻ.എ.സംസ്ഥാന വൈസ് പ്രസിഡണ്ട് ജ യശ്രീ എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.ഇ മുഹമ്മദ് ബഷീർ സ്വാഗതവും കെ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

കേരള എൻ.ജി.ഒ യൂണിയൻ വിക്ടോറിയ കോളേജ് ശുചീകരിച്ചു.

പൊതു വിദ്യാലയ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി, കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് വിക്ടോറിയ ഗവൺമെൻ്റ് കോളേജിൽ ക്ലാസ് മുറികൾ ശുചീകരിച്ചും സാനിറ്റൈസേഷൻ ചെയ്തും ശുചീകരണം നടത്തി. കോളേജിൽ വെച്ച് നടന്ന ജില്ലാതല ശുചീകരണം *മലമ്പുഴ നിയോജക മണ്ഡലം എം.എൽ.എ, സ. എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.* പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശ്രീനിവാസ്, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ദീപ, കെ. മഹേഷ്, യൂണിയൻ ജില്ല വൈസ് പ്രസിഡൻ്റ് വി. […]