Select Page

54 ആം സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

കേരള എന്‍.ജി.ഒ. യൂണിയന്‍, 54 ആം സംസ്ഥാന സമ്മേളനം കണ്ണൂരില്‍ സ്വാഗതസംഘം രൂപീകരിച്ചു   കഴിഞ്ഞ 50 വര്‍ഷത്തിലേറെ കാലമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കേരള എന്‍.ജി.ഒ യൂണിയന്റെ 54-ാം സംസ്ഥാന സമ്മേളനം 2017 മെയ് 13,14,15 തീയതികളില്‍ കണ്ണൂരില്‍ ചേരുകയാണ്. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി സ: പി കെ ശ്രീമതി ടീച്ചര്‍ എംപി ചെയര്‍പേഴ്‌സണും സ: എം വി ശശിധരന്‍ ജനറല്‍ കണ്‍വീനറുമായി 1000 പേരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതം സംഘം രൂപീകരണ യോഗം എം പ്രകാശന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ സ: പി കെ ശ്രീമതി ടീച്ചര്‍ എംപി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് സ: പി എച്ച് എം ഇസ്മയില്‍ സ്വാഗതംസംഘം സംബന്ധിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ: കെ വി സുമേഷ്, സി ഐ ടിയു ജില്ലാ സെക്രട്ടറി സ: കെ അശോകന്‍, സ:...

Read More

സ്വർണ്ണവർണ്ണമണിഞ്ഞ് അമ്പായത്തൊടി വയൽ

വരൾച്ചയോട് പൊരുതി ജയിച്ചു. സ്വർണ്ണവർണ്ണമണിഞ്ഞ് അമ്പായത്തൊടി വയൽ, കേരള NGO യൂണിയൻ അമ്പത്തിനാലാമത് സംസ്ഥാന സമ്മേള ന ത്തിന് പ്രതിനിധികളായെത്തുന്ന സഖാക്കൾക്ക് വിഷ രഹിത ഭക്ഷണമൊരുക്കാൻ കണ്ണൂരിന്റെ കരുതൽ…. 1000 ത്തിനടുത്ത് വരുന്ന പ്രതിനിധികൾക്ക് 4 ദിവസം ഭക്ഷണമൊരുക്കാൻ ആവശ്യമായ ത്രയും അരി ഉൽപാദിപ്പിക്കാനുള്ള നെൽകൃഷി ചെയ്യുക എന്ന ദൗത്യം തെല്ലൊരാശങ്കയോടെ തന്നെയാണ് ഞങ്ങൾ കണ്ണൂരുകാർ ഏറ്റെടുത്തത്. വേനൽമഴ പെയ്യാതെ മടിച്ച് മാറിയത് മൂലമുണ്ടായ ജലദൗർല്ലഭ്യം ഒരു ഘട്ടത്തിൽ കൃഷിക്ക് വലിയ ഭീഷണി യുമായിരുന്നു. സമീപത്തെ ചെറു തോടുക ളിൽ തടയണകൾ നിർമ്മിച്ച് വെള്ളം വയലിലേക്ക് തിരിച്ച് വിട്ടും, ലഭ്യമായജലസ്രോതസ്സുകളിൽ നിന്ന് വെളളം പമ്പ് ചെയ്തും നെൽകൃഷിയെ സംരക്ഷിക്കാൻ യൂണിയൻ പ്രവർത്തകർ കാണിച്ച നിതാന്ത ജാഗ്രതയാണ് ഈ വിജയത്തിന്...

Read More

എൻ.ജി.ഒ യൂണിയൻ ധർണ

ജനപക്ഷ ബഡ്ജറ്റ് നിർദ്ദേശങ്ങളെ പിന്തുണക്കുക, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഉടൻ യാഥാർത്ഥ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ജില്ലാ,താലൂക്ക് കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും ഇന്ന് ഉച്ചവരെ എൻ.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ ധർണ...

Read More

സ്വാഗതസംഘ രൂപീകരണയോഗം

കേരള എന്‍.ജി.ഒ യൂണിയന്‍ 54-ാം സംസ്ഥാന സമ്മേളനം 2017 മെയ്‌ 13,14,15 തീയതികളില്‍ കണ്ണൂരില്‍ ചേരുകയാണ്‌. കഴിഞ്ഞ 50 വര്‍ഷത്തിലേറെ കാലമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്ന കേരള എന്‍.ജി.ഒ. യൂണിയന്‍ ഇതരമേഖലകളിലെ തൊഴിലാളികളുടെയും നാടിന്റെയും ജീവത്തായ വിഷയങ്ങള്‍ ഉന്നയിച്ച്‌ പ്രചരണ പ്രക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്‌.നവഉദാരവല്‍ക്കരണ നയങ്ങള്‍ കവര്‍ന്നെടുത്ത തൊഴിലും കൂലിയും പെന്‍ഷനടക്കമുള്ള സാമൂഹ്യ സുരക്ഷാപദ്ധതികളും സംരക്ഷിക്കാനുള്ള ദേശവ്യാപക പ്രക്ഷോഭത്തിന്റെ മുന്നണിയില്‍ അണിനിരക്കാനും യൂണിയനു കഴിഞ്ഞിട്ടുണ്ട്‌. അവകാശസമ്പാദനത്തിനായി സംസ്ഥാന ജീവനക്കാര്‍ നടത്തിയ ആദ്യ അനിശ്ചിതകാല പണിമുടക്കിന്‌ 50 ആണ്ട്‌ തികഞ്ഞ വര്‍ഷമാണിത്‌. കേരളത്തിലെ ജീവനക്കാര്‍ക്ക്‌ കേന്ദ്രനിരക്കില്‍ ക്ഷാമബത്ത നേടിക്കൊടുത്ത 1967 ലെ പണിമുടക്കവും സമയബന്ധിത ശംബള പരിഷ്‌ക്കരണം ഉറപ്പാക്കിയ 1973 ലെയും, 1978 ലെയും 1985 ലെയും അനിശ്ചിതകാല പണിമുടക്കങ്ങളും അവകാശങ്ങള്‍ കൂട്ടത്തോടെ കവര്‍ന്നെടുത്തതിനെതിരെ 2002 ലെ 32 ദിവസത്തെ ചെറുത്ത്‌ നില്‍പ്പും പെന്‍ഷന്‍ സംരക്ഷണത്തിനു വേണ്ടി 2013-ല്‍ നടത്തിയ പണിമുടക്ക്‌ പ്രക്ഷോഭവും യൂണിയന്റെ...

Read More

ഇറിഗേഷന്‍ വകുപ്പില്‍ തസ്‌തികകളുടെ ക്രമീകരണം- ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കുക.

ഇറിഗേഷന്‍ വകുപ്പില്‍ തസ്‌തികകളുടെ ക്രമീകരണം സംബന്ധിച്ച്‌ ജീവനക്കാര്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന്‌ കേരളാ എന്‍.ജി.ഒ യൂണിയന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. 2003-ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ വിന്യസിക്കപ്പെട്ടതടക്കമുള്ള തസ്‌തികകളാണ്‌ ഇപ്പോള്‍ വകുപ്പില്‍ നിന്നും കുറയ്‌ക്കാന്‍ തീരുമാനിച്ചത്‌. ഇറിഗേഷന്‍ വകുപ്പില്‍ അധികമാണെന്ന്‌ കണ്ടെത്തിയ തസ്‌തികകള്‍ കുറയ്‌ക്കണമെന്ന ശുപാര്‍ശ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ പരിഗണയിലായിരുന്നു. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ അധികമെന്ന്‌ കണ്ടെത്തിയ തസ്‌തികകള്‍ മാറ്റിവെച്ചാണ്‌ പ്രമോഷനുകളും നിയമനങ്ങളും നടത്തിയിരുന്നത്‌. അതുകൊണ്ടു തന്നെ കുറക്കാന്‍ തീരുമാനിച്ച തസ്‌തികകള്‍ മുന്‍വര്‍ഷങ്ങളില്‍ തന്നെ ഫലത്തില്‍ ഇല്ലാതായിരുന്നു. തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കുന്നത്‌ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നയമല്ല എന്ന്‌ ഇതിനകം സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്‌. ഈ സാഹചര്യത്തില്‍ വകുപ്പില്‍ സമഗ്രമായ പരിശോധന നടത്തി തസ്‌തികകള്‍ പുനഃക്രമീകരിക്കാനും സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ട്‌ ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന്‌ യൂണിയന്‍ ജനറല്‍സെക്രട്ടറി ടി.സി.മാത്തുക്കുട്ടി സര്‍ക്കാരിനോട്‌...

Read More

KAS രൂപീകരണം സ്വാഗതാര്‍ഹം

കേരളത്തിന്റെ ഭരണ നിര്‍വ്വഹണമേഖലയില്‍ ചിരകാലമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വ്വീസ്‌ യാഥാര്‍ത്ഥ്യമായിരിക്കുന്നു. കേരള സംസ്ഥാന

Read More

പി.എച്ച്‌.എം ഇസ്‌മയില്‍ സര്‍വീസില്‍നിന്ന്‌ വിരമിച്ചു.

കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പി.എച്ച്‌.എം ഇസ്‌മയില്‍ സുദീര്‍ഘമായ 34 വര്‍ഷത്തെ സേവനത്തിനുശേഷം ഫെബ്രുവരി 28-ന്‌ സര്‍വീസില്‍ നിന്ന്‌

Read More