അഖിലേന്ത്യാ അവകാശദിനാചരണത്തിന്റെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ 2022 മെയ് 28ന് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. 2022 ഏപ്രില്‍ 13 മുതല്‍ 17 വരെ ബീഹാറിലെ ബഹുസരായില്‍ വെച്ച് നടന്ന ആള് ഇന്ത്യാ സ്റ്റേറ്റ് എംപ്ലോയീസ് ഫെഡറേഷന്റെ തീരുമാനപ്രകാരമാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രകടനം നടത്തിയത്. മലപ്പുറത്ത് നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ഉണ്ണി, കെ.മധുസൂദനന്, പി.വിശ്വനാഥന് എന്നിവര്‍ സംസാരിച്ചു.