അഖിലേന്ത്യാ പ്രതിഷേധ ദിനം .
ഓൾ ഇന്ത്യാ സ്റ്റേറ്റ് ഗവൺമെൻറ് എംപ്ലോയീസ് ഫെഡറേഷന്റെ ആഹ്വാനമനുസരിച്ച് ജീവനക്കാരും അധ്യാപകരും  അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിച്ചു. മഹാമാരിയിൽ നിന്നും ജനങ്ങളുടെ ജീവനും ജീവിതവും വീണ്ടെടുക്കാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ ദൗർഭാഗ്യവശാൽ കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കുത്തി ചോർത്തുകയാണ്. ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും പെരുകുന്ന രാജ്യത്ത് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജുകൾ പോലും ശതകോടീശ്വരന്മാരുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള ഉപാധിയായി മാറി. കോവിഡിന്റെ മറവിൽ സമ്പൂർണ്ണ സ്വകാര്യവൽക്കരണം, നിയമനനിരോധനം എന്നിവ തീവ്രമാ ക്കുകയാണ്. കർഷക ദ്രോഹ നടപടികളും തൊഴിലാളി ദ്രോഹ നിയമങ്ങളും നടപ്പിലാക്കി.
സമ്പൂർണ്ണ വാക്സിനേഷൻ പൂർത്തിയാക്കാൻ ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരും എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല. പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞു നിൽക്കുകയാണ്.
ഇത്തരമൊരു സന്ദർഭത്തിലാണ് രാജ്യം നേരിടുന്ന സുപ്രധാന പ്രശ്നങ്ങളിൽ ഇതര ജനവിഭാഗങ്ങളുടെ പോരാട്ടങ്ങളുമായി സർക്കാർ ജീവനക്കാരും അധ്യാപകരും കണ്ണി ചേരുന്നത്.
അഖിലേന്ത്യാ പ്രതിഷേധദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് . കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്ന പ്രതിഷേധ പരിപാടി വിജയിപ്പിക്കാൻ എല്ലാ അധ്യാപകരോടും ജീവനക്കാരോടും അഭ്യർത്ഥിക്കുന്നു.