രാജ്യത്തെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നയങ്ങളും സിവിൽ സർവീസിനെ തകർക്കുന്ന നടപടികളും തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യ സ്‌റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ 2024 സെപ്റ്റംബർ 26 ന് രാജ്യത്താകെ നടത്തുന്ന അഖിലേന്ത്യ പ്രതിഷേധ ദിനത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് എഫ് .എസ് .ഇ .ടി . ഒ യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ചും കൂട്ട ധർണ്ണയും സംഘടിപ്പിച്ചു .
തിരുവനന്തപുരത്ത് നടന്ന ധർണ്ണാ സമരം എഫ് എസ്സ് ഇ ടി ഒ ജനറൽ സെക്രട്ടറി എം.എ അജിത്കുമാർ ഉത്ഘാടനം ചെയ്തു.