Kerala NGO Union

 കണ്ണൂർ; ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ജനാധിപത്യ ഇന്ത്യയെ അർദ്ധ ഫാസിസ്റ്റ് വാഴ്ചയിലേക്ക് നയിച്ച ആഭ്യന്തര അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി ജനാധിപത്യ ധ്വംസനത്തിന്റെ അമ്പതാം വാർഷികം എന്ന പേരിൽ എസ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.
 കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ വച്ച് നടന്ന സെമിനാർ എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ സി സുനിൽ അധ്യക്ഷത വഹിച്ചു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ, എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ, കെ എസ് ടി എ സംസ്ഥാന ട്രഷറർ എ കെ  ബീന, യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ ജബ്ബാർ എന്നിവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പിപി സന്തോഷ് കുമാർ കുമാർ സ്വാഗതവും  ജില്ലാ ട്രഷറർ കെ ഷാജി നന്ദി പറഞ്ഞു.
  
                                                                                                         

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ സംഘടിപ്പിച്ച സെമിനാർ എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യു

Leave a Reply

Your email address will not be published. Required fields are marked *