” അരങ്ങ് – 2022 ” ജീവനക്കാരുടെ – സംസ്ഥാന നാടക മൽസരം സംഘാടക സമിതി രൂപീകരിച്ചു. കേരള എൻ.ജി.ഒ.യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് നടക്കുന്ന എട്ടാമത് അഖില കേരള നാടക മൽസരം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി യോഗം സുൽത്താൻ ബത്തേരി നഗരസഭ ടൗൺ ഹാളിൽ ചേർന്നു. പ്രശസ്ത എഴുത്തുകാരൻ ഒ.കെ.ജോണി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ, എസ്.അജയകുമാർ, പി.പി.സന്തോഷ്, പി.ആർ.ജയപ്രകാശ്, ടി.കെ.രമേശ്, ടി.കെ.അബ്ദുൾ ഗഫൂർ, എ.കെ.രാജേഷ് എന്നിവർ സംസാരിച്ചു.