കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനുതകുന്ന തരത്തിൽ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തി കൊണ്ട് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ആരോഗ്യ വകുപ്പിൽ 300 അധിക തസ്തികക്ക് അനുമതി നല്കി കൊണ്ട് ഉത്തരവായി. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ കാലത്തും ആരോഗ്യ വകുപ്പിൽ 10000 ത്തോളം പുതിയ തസ്തികയാണ് സൃഷ്ടിച്ചത്.സാമ്പത്തിക പ്രതിസന്ധിയിലും LDF സർക്കാർ പുതിയ തസ്തികകൾക്ക് അംഗീകാരം നല്കുന്നതിൽ കേരള എൻ.ജി.ഒ യൂണിയൻ വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്ക് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി.