കണ്ണൂർ; ആരോഗ്യവകുപ്പിൽ നഴ്സിങ്ങ് അസിസ്റ്റന്റ് പ്രമോഷൻ നടപ്പിലാക്കുക, ഒഴിവുകൾ ഉടൻ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധ പരിപാടി യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ രഞ്ജിത്ത് പ്രസംഗിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ജോയിൻ സെക്രട്ടറി ടി വി പ്രജീഷ് നന്ദിയും പറഞ്ഞു.
