ആരോഗ്യ വകുപ്പിൽ 300 തസ്തികകൾ അനുവദിച്ച എൽ.ഡി.എഫ് സർക്കാരിൻ്റെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല മെഡിക്കൽ ഓഫീസിന് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി.
കേരള എൻ.ജി.ഒ യൂണിയൻ ജില്ല വൈസ് പ്രസിഡൻ്റ് വി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ സുകു കൃഷ്ണൻ, പരമേശ്വരി എന്നിവർ സംസാരിച്ചു. ഏരിയ ട്രഷറർ ജി സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗമായ പി.കെ.രാമദാസ് സ്വാഗതവും, യൂണിയൻ ഏരിയ വൈസ് പ്രസിഡൻ്റ് ആർ സജിത്ത് നന്ദിയും പറഞ്ഞു.
ഫോർട്ട് ഏരിയയിൽ എൻ വിശ്വംഭരനും, ടൗണിൽ ആർ സ്മിതനും, ആലത്തൂരിൽ ജി മേരി സിൽവർസ്റ്ററും, മലമ്പുഴയിൽ എം പ്രസാദും, ചിറ്റൂരിൽ വി മണിയും, ഒറ്റപ്പാലത്ത് പി ജയപ്രകാശും, പട്ടാമ്പിയിൽ ഇസഹാക്കും, കൊല്ലങ്കോടിൽ പ്രവീണും, അട്ടപ്പാടിയിൽ പ്രദീപും ഉദ്ഘാടനം ചെയ്തു.