കണ്ണൂർ; സ്പെഷ്യൽ റൂളിലെ തടസ്സം നീക്കി ആരോഗ്യവകുപ്പിലെ ലബോറട്ടറി ടെക്നീഷ്യന്മാരുടെ പ്രമോഷൻ ഉടൻ നടപ്പിലാക്കുക.
ജൂനിയർ പ്രോട്ടോ സൂവോളജിസ്റ്റ് തസ്തികയിലേക്കുള്ള പ്രൊമോഷൻ നടപ്പിലാക്കുക.
സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലെ ട്യൂട്ടർ ടെക്നീഷ്യൻ, സൈറ്റോ ടെക്നീഷ്യൻ തസ്തികളിലേക്കുള്ള നിയമനം നടത്തുക.
സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി ഗവേഷണ സ്ഥാപനമാക്കി ഉയർത്തുക.
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ
ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രികൾ എന്നിവയ്ക്ക് മുന്നിൽ പ്രകടനം നടത്തി
കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ എന്നവർ പ്രസംഗിച്ചു.
കണ്ണൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് പി പി സന്തോഷ് കുമാർ കണ്ണൂർ സൗത്ത് ഏരിയ സെക്രട്ടറി കെ അജയകുമാർ എന്നിവർ പ്രസംഗിച്ചു.
തലശ്ശേരി ജനറൽ ആശുപത്രിക്ക് മുന്നിൽ നടന്ന പ്രതിഷേധം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ആർ സ്മിത ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയരാജൻ കാരായി ഏരിയ സെക്രട്ടറി പി ജിതേഷ്, തലശ്ശേരി ഏരിയ വൈസ് പ്രസിഡന്റ് സന്ദീപ് മാത്യു എന്നിവർ പ്രസംഗിച്ചു.
