Alappuzha എഫ് എസ് ഇ ടി ഒ വനിതാദിനം ആചരിച്ചു സാർവദേശീയ വനിതാ ദിനത്തിൻ്റെ ഭാഗമായി എഫ് എസ് ഇ ടി ഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനം ആചരിച്ചു. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ ചേർന്ന വനിതാദിന സെമിനാറിൽ പാലക്കാട് വിക്ടോറിയ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ സുനിത എ പി സ്ത്രീ സമൂഹവും സമകാലീന ഇന്ത്യയും എന്ന വിഷയംഅവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു.കെ ജി ഓ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോക്ടർ സിജി സോമരാജൻ പ്രതികരണം നടത്തി. കെ എസ് ടി എ ജില്ലാ ജോയിൻ സെക്രട്ടറി സിന്ധു എം അധ്യക്ഷതവഹിച്ചു. എഫ് എസ് ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ ജില്ലാ പ്രസിഡൻറ് പി ഡി ജോഷി വനിത സബ് കമ്മിറ്റി കൺവീനർ എസ് ഉഷാകുമാരി എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് സംസ്ഥാന കമ്മിറ്റി അംഗം എൽ മായ എന്നിവർ സംസാരിച്ചു. May 30, 2024
Alappuzha അധ്യാപകരും ജീവനക്കാരും കരിദിനം ആചരിച്ചു. ശമ്പളവും പെൻഷനും തടസ്സപ്പെടുത്താനുള്ള കേന്ദ്രസർക്കാർ ശ്രമം ഉപേക്ഷിക്കുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുക എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സിൻ്റെയും അധ്യാപക സർവ്വീസ് സംഘടനാ സമര സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും ബാഡ്ജ് ധാരണവും നടത്തി. ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രകടനം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് ജോയിൻ്റ് കൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി ഐബു ജില്ലാ വൈസ് പ്രസിഡൻ്റ് പി സുരേഷ് ആക്ഷൻ കൗൺസിൽ താലൂക്ക് കൺവീനർ എൻ അരുൺ കുമാർ എന്നിവർ സംസാരിച്ചു. May 30, 2024
Alappuzha കേന്ദ്ര സർക്കാർ ശമ്പളവും പെൻഷനും തടസ്സപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചു. സാമ്പത്തിക വർഷാവസാനം അർഹതപ്പെട്ട വിഹിതം നിഷേധിച്ച് കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും അതുവഴി സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടക്കാനും ഇടയാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടിച്ചേഴ്സിൻ്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും നേത്യത്വത്തിൽ സംസ്ഥാന വ്യാപകമായി സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധം നടത്തി. കേന്ദ്രസർക്കാർ അനുവർത്തിക്കുന്ന ഉപരോധ സമാനമായ പ്രതികാര നടപടികളുടെ ഫലമായി കേരളത്തിന് നടപ്പ് സാമ്പത്തിക വർഷം മാത്രം 62400 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത് കേന്ദ്ര പദ്ധതികളുടെ വിഹിതം അനുവദിക്കുന്ന കാര്യത്തിലും നിഷേധാത്മക നിലപാട് തുടരുകയാണ്. പല കേന്ദ്ര പദ്ധതികളുടെയും ചെലവ് പൂർണമായും സംസ്ഥാനം വഹിച്ചാലും തൊടു ന്യായങ്ങൾ പറഞ്ഞ് കേന്ദ്ര വിഹിതം നിഷേധിക്കുന്നത് പതിവായി തീർന്നിരിക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ നിരവധി തവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഫലമുണ്ടായിട്ടില്ല ഈ സഹചര്യത്തിലാണ് കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടായിട്ടുള്ളത്. ആലപ്പുഴ കളക്ട്രേറ്റിൽ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി തുടർന്ന് നടന്ന യോഗം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് സന്തോഷ് കുമാർ കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി കെ ഷിബു എൻ ജി ഒ യൂണിയൻ ജില്ല ട്രഷറർ സി സിലീഷ് ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി അനിൽകുമാർ എം ജില്ലാ പ്രസിഡൻ്റ് സി സുരേഷ് എന്നിവർ സംസാരിച്ചു. തുടർ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കേന്ദ്രസർക്കാർ നടപടിക്കെതിരെ മാർച്ച് 5 ന് ഓഫീസ് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും ബാഡ്ജ് ധരിച്ച് പ്രതിഷേധവും നടത്തും. May 30, 2024
Alappuzha സമകാലീന രാഷ്ട്രീയ വിമർശനം ഉയർത്തി കലാജാഥ സമാപിച്ചു. കേരള എൻ ജി ഒ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടത്തിവന്ന നാം ഇന്ത്യയിലെ ജനങ്ങൾ കലാജാഥ സമാപിച്ചു. വർഗ്ഗീയത ഉയർത്തി രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരായി ജാഗ്രതപാലിക്കാൻ അഹ്വാനം ചെയ്താണ് ജാഥ പ്രയാണം നടത്തിയത്. 25 ന് വൈകിട്ട് അരൂർ പൂച്ചാക്കലിൽ എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തജാഥ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കലാപരിപാടികൾ അവതരിപ്പിച്ച് ചാരുംമൂട്ടിൽ സമാപിച്ചു. രാവിലെ തൃക്കുന്നപ്പുഴ ഹരിപ്പാട് വൈകിട്ട് കായംകുളം എന്നീ കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. സുരേഷ് കുമാർ ശ്രീസ്ത കെ ബി അജയകുമാർ എന്നിവർ രചനയും മനോജ് നാരായണൻ ജോബ് മഠത്തിൽ സംവിധാനവും നിർവ്വഹിച്ച സമരസാക്ഷ്യം മനുഷ്യപക്ഷം സംഗീതശില്പങ്ങൾ പരിണാമ സിദ്ധാന്തം നാടകം ചായ സ്കിറ്റ് എന്നിവ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് മാനേജരും ജില്ലാ കമ്മറ്റിയംഗം ടി എം ഷൈജ ക്യാപ്റ്റനുമായിരുന്നു. May 30, 2024
Alappuzha (no subject) Inbox NGOUNION ALAPPUZHA Attachments 25 Feb 2024, 19:17 to deshalpy, mathrubhumi, mm.manoramaalpy നാം ഇന്ത്യയിലെ ജനങ്ങൾ കലാജാഥ പര്യടനം ആരംഭിച്ചു. നന്മകൾ തച്ചുതകർക്കുന്ന ആസുര ഇന്ത്യൻ വർത്തമാനകാലത്ത് പോർനിലങ്ങളിലെ തീപ്പന്തമാകാൻ എൻ.ജി.ഒ.യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നാം ഇന്ത്യയിലെ ജനങ്ങൾ കലാജാഥ പൂച്ചാക്കൽ നിന്നും പര്യടനം ആരംഭിച്ചു. അഡ്വ.എ.എം.ആരിഫ് എം.പി.ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് പി.സജിത്ത് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം എ.എ. ബഷീർ, സ്വാഗത സംഘം ചെയർമാൻ എൻ.നവീൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ് സ്വാഗതം ആശംസിച്ചു. എഫ്.എസ്.ഇ.റ്റി.ഒ.ജില്ലാ പ്രസിഡൻ്റ് പി.ഡി. ജോഷി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ഉഷാകുമാരി, എൽ.മായ, പി.സി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ചേർത്തല ഏരിയ സെക്രട്ടറി എസ്.ജോഷി നന്ദി പറഞ്ഞു. നവോത്ഥാന കേരളം ഇന്നലെ ഇന്ന് പ്രതിപാദിക്കുന്ന സമര സാക്ഷ്യം എന്ന സംഗീതശില്പം,സമകാലിക ഇന്ത്യൻ രാഷ്ട്രീയ പരിസരം തുറന്നു കാട്ടുന്ന ചായ സ്കിറ്റ്, മനുഷ്യപക്ഷം സംഗീതശില്പം ,പരിണാമസിദ്ധാന്തം നാടകം എന്നിവയാണ് അവതരിപ്പിക്കുന്ന പരിപാടികൾ .തിങ്കളാഴ്ച രാവിലെ 9.30ന് ചേർത്തല താലൂക്ക് ഓഫീസ് ജംഗ്ഷൻ, 12 ന്ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ, 3 മണിക്ക് നീർക്കുന്നം, വൈകിട്ട് 5 ന് ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും May 30, 2024
Alappuzha കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക എൻജിഒ യൂണിയൻ ഫെഡറൽ സംവിധാനത്തെ തകർത്തുകൊണ്ട് കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണമെന്ന് കേരള എൻജിഒ യൂണിയൻ ആലപ്പുഴ ടൗൺ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ആർ ബിനു പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഏരിയ പ്രസിഡൻറ് ടി എം ഷൈജ അധ്യക്ഷയായി ജില്ലാ ജോയിൻ സെക്രട്ടറി ടി കെ മധുപാൽ പങ്കെടുത്തു. ഭാരവാഹികളായി ടി എം ഷൈജ (പ്രസിഡൻറ് ) വി ഡി വ്യന്ദമ്മ പി ആർ ആര്യ (വൈസ് പ്രസിഡൻറ് മാർ ) കെ ആർ ബിനു (സെക്രട്ടറി) കെ ജെ സ്റ്റീഫൻ കെ എസ് സന്തോഷ് (ജോയിൻറ് സെക്രട്ടറിമാർ ) എച്ച് പ്രമോദ് ലാൽ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. May 30, 2024
Alappuzha കർഷക പ്രക്ഷോഭം ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യദാർഢ്യം കർഷകർക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് കർഷക സംഘടനകളും തൊഴിലാളി സംഘടനകളും രാജ്യത്ത് നടത്തിയ ഗ്രാമീണബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രകടനവും യോഗവും നടത്തി. ആലപ്പുഴ മുല്ലക്കൽ സീറോ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരചത്വരത്തിൽ സമാപിച്ചു. യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി കെ ഷിബു സമരസമിതി ജില്ലാ കൺവീനർ വി എസ് സൂരജ് പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജു ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി എം അനിൽകുമാർ എന്നിവർ സംസാരിച്ചു. May 30, 2024
Alappuzha ഡൽഹി സമരത്തിന് ജീവനക്കാരുടെയും അധ്യാപക കരുടെയും ഐക്യദാർഢ്യം ഫെഡറലിസത്തിനും കേരളത്തിന്റെ വികസനത്തിനും എതിരായ കേന്ദ്ര സർക്കാർ നിലപാട് തിരുത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൻ ഐക്യദാർഢ്യ സദസ്സ് നടത്തി. എഫ് എസ് ഇ ടി ഒ ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന സദസ്സ് എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. പി എസ് ഇ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ്പ്രസിഡന്റ് വി കെ രാജു അധ്യക്ഷത വഹിച്ചു. കെ ജി ഒ എ സംസ്ഥാന സെക്രടറിയേറ്റംഗം സി.കെ ഷിബു എൻ ജി ഒ യൂണിയൻ ജില്ലാ സെക്രറി ബി സന്തോഷ് ജില്ലാ ട്രഷറർ സിസിലീഷ് എന്നിവർ സംസാരിച്ചു. May 30, 2024
Alappuzha കേരളത്തിൻ്റെ സർവ്വതലസ്പർശിയായ വികസനത്തെ ലക്ഷൃം വയ്ക്കുന്നതും, ഒരു ഗഡു ക്ഷാമബത്ത കുടിശിഖ അനുവദിച്ചും, സിവിൽ സർവ്വീസിനെ സംരക്ഷിച്ചു കൊണ്ടും സംസ്ഥാന സർക്കാർ അവതരിപ്പിച്ച ജനപക്ഷ ബഡ്ജറ്റിന് അഭിവാദ്യമർപ്പിച്ച് എഫ്.എസ്.ഇ.. ടി.ഒ.നേതൃത്ത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ജില്ലാ കളക്ട്രേറ്റിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന യോഗം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡൻ്റ് പി.ഡി. ജോഷി, കെ.ജി.ഒ.എ.സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.കെ.ഷിബു ,പി .എസ്.സി.എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.കെ.രാജു ,എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി ബി.സന്തോഷ് ,കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. ചേർത്തലയിൽ എൻ ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ സി.സിലീഷ് ,എൻ.എസ്.ശ്രീകുമാർ ,പ്രേംജിത്ത് ലാൽ ,എസ്.ജോഷി എന്നിവരും വണ്ടാനം ഗവ: റ്റി.ഡി.മെഡിക്കൽ കോളേജിൽ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എൽ.മായ ,എം.എസ്.വിനോദ് ,സി.എസ് സുനിൽ രാജ് ,ഡോ.മുകുന്ദൻ എന്നിവർ സംസാരിച്ചു. മങ്കൊമ്പിൽ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എസ്.ഉഷാകുമാരി, എസ്.കലേഷ് ,സുരാജ് കെ.രാജ് കുമാർ എന്നിവരും ഹരിപ്പാട് എൻ.ജി.ഒ.യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് പി.പി.അനിൽകുമാർ ,ആർ.ഉണ്ണികൃഷ്ണൻ കായംകുളത്ത് ഐ .അനീസ് ,ഗോപീകൃഷ്ണൻ മാവേലിക്കരയിൽ എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി.സജിത്ത്, ബി.അനീഷ് ചെങ്ങന്നൂരിൽ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി.സി.ശ്രീകുമാർ ,സുരേഷ് പി ഗോപി എന്നിവരും സംസാരിച്ചു. May 30, 2024
Alappuzha ജനവിരുദ്ധ ബജറ്റിന് എതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധം കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന എൻ ഡി എ ഗവൺമെന്റ് പാർലമെന്റിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ നേത്യത്വത്തിൽ ആലപ്പുഴ ജില്ലാകളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം . എൻ ജി ഒ യൂണിയൻ ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം കളക്ട്രേറ്റിന് മുന്നിൽ സമാപിച്ചു. പ്രതിഷേധ യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അദ്ധ്യക്ഷത വഹിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു May 30, 2024
Alappuzha സ്നേഹവീട് കൈമാറി കേരള എൻ.ജി.ഒ.യൂണിയൻ കേരള എൻ.ജി.ഒ.യൂണിയൻ വജ്രജൂബിലിയോടനുബന്ധിച്ച് സംസ്ഥാനത്താകെ 60 വീടുകൾ സംസ്ഥാന സർക്കാരിൻ്റെ അതി ദരിദ്ര ലിസ്റ്റിൽപ്പെട്ടവർക്ക് നിർമ്മിച്ചു നൽകുകയാണ്. ഇതിൻ്റെ ഭാഗമായി ആലപ്പുഴ വഴിച്ചേരി വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ സ്നേഹ വീടിൻ്റെ താക്കോൽ കൈമാറ്റം പി.പി.ചിത്തരഞ്ചൻ എം.എൽ.എ.നിർവ്വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി.സജിത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ഉഷാകുമാരി ,എൽ.മായ, പി.സി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ് സ്വാഗതവും, നിർമ്മാണ കമ്മിറ്റി കൺവീനർ എൻ.അരുൺകുമാർ കൃതഞ്ജതയും രേഖപ്പെടുത്തി. May 30, 2024