കണ്ണൂർ: പാചകവാതക വിലവർദ്ധനവിലും അധിക ഇന്ധന സെസ് ഏർപ്പെടുത്തിയതിലും പ്രതിഷേധിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പ്രതിഷേധം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. കെപി മനോജ് കുമാർ, കെ ഷാജി, പി പി സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
പയ്യന്നൂർ നടന്ന പ്രതിഷേധ പരിപാടിയിൽ പി വി .സുരേന്ദ്രൻ, ടിവി മനോജ്, ടി പി സോമനാഥൻ എന്നിവരും തളിപ്പറമ്പിൽ ടി സന്തോഷ് കുമാർ, പി എം പുഷ്പവല്ലി, കെ വി ദീപേഷ് , ടി പ്രകാശൻ എന്നിവരും തലശ്ശേരിയിൽ ടി വി സഖീഷ്, ജയരാജൻ കാരായി, കെ അസീസ് എന്നിവരും ഇരിട്ടിയിൽ കെ രതീശൻ, കെ എംജയചന്ദ്രൻ, പി എ ലെനിഷ്, എം പ്രജീഷ്, എം തനൂജ് , വി സൂരജ് എന്നിവരും പ്രസംഗിച്ചു.

കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പ്രതിഷേധം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്യുന്നു