കേരള എൻ.ജി.ഒ.യൂണിയൻ്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് സംഘടനാ ബോധവും കടമയും പകർന്നു നല്കിയ അനിഷേധ്യ നേതാവുമായിരുന്ന  ഇ.പത്മനാഭൻ്റെ 31-ാമത് അനുസ്മരണ ദിനം തിരുവനന്തപുരം പി.എം.ജിയിൽ യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ പതാക ഉയർത്തി കൊണ്ട് നിർവ്വഹിച്ചു. വൈകിട്ട് 3.30 നു ഓണ്‍ലൈനായി നടന്ന സ്മൃതി സംഗമം സി ഐ റ്റി യു അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌  എ കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ അധ്യക്ഷത വഹിച്ചു. മുൻകാല നേതാക്കളായ പി വേണുഗോപാലൻ നായർ, പി. ആനന്ദൻ  കെ രവീന്ദ്രൻ മുൻ  സംസ്ഥാന പ്രസിഡൻറ് വരദരാജൻ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍  ജനറൽ സെക്രട്ടറി എം എ അജിത് കുമാർ സ്വാഗതവും സംസ്ഥാന ട്രഷറര്‍ എന്‍ നിമല്‍ രാജ് നന്ദിയും പറഞ്ഞു