കേരള എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറിയായി ദീർഘകാലം സംഘടനയെ നയിക്കുകയും പിന്നീട് ട്രേഡ് യൂണിയൻ നേതാവായും നിയമസഭാംഗമായും പ്രവർത്തിച്ച ഇ പത്മനാഭന്റെ 34-ാം ചരമവാർഷികം വിവിധ അനുസ്മരണ പരിപാടികളോടെ സംസ്ഥാനമാകെ കേരള എൻ ജി ഒ യൂണിയൻ സംഘടിപ്പിച്ചു.
കണ്ണൂരിൽ യൂണിയൻ ജില്ലാ സെൻ്ററിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് പതാകയുയർത്തി. തുടർന്ന് യൂണിയൻ്റെ പത്ത് ഏരിയ കേന്ദ്രങ്ങളിലും പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.
കണ്ണൂർ കലക്ടറേറ്റിന് സമീപം ചേർന്ന അനുസ്മരണ സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, പി വി അശോകൻ , ടി കെ ശ്രീഗേഷ് എന്നിവർ സംസാരിച്ചു.
കണ്ണൂർ പി ഡബ്ല്യു ഡി കോംപ്ലക്സിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. റുബീസ് കച്ചേരി, ഷൈലു ടി കെ എന്നിവർ സംസാരിച്ചു.
കണ്ണൂർ അഡീഷണൽ സിവിൽ സ്റ്റേഷന് സമീപം നടന്ന അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ അജയകുമാർ , നവാസ് കച്ചേരി എന്നിവർ സംസാരിച്ചു.
തളിപ്പറമ്പിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം കെ.രഞ്ജിത്ത് അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു . കെ. പ്രകാശൻ, ഹാരിസ് സി എന്നിവർ സംസാരിച്ചു.
പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം പി.ആർ സ്മിത അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു. പി.ആർ ജിജേഷ്, കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
തലശ്ശേരിയിൽ ടി. വി. പ്രജീഷ് , ജിതേഷ് കെ., രമ്യകേളോത്ത് എന്നിവരും കൂത്തുപറമ്പിൽ കെ.പി.വിനോദൻ, പ്രശാന്തൻ , സുനിൽകുമാർ എന്നിവരും ശ്രീകണ്ഠപുരത്ത് കെ ഷീബ, പി സേതു , കെ.ഒ പ്രസാദ് എന്നിവരും ഇരിട്ടിയിൽ എം. അനീഷ് കുമാർ, വി.സൂരജ്, ഷാജി മാവില എന്നിവരും പയ്യന്നൂരിൽ പി.പി. അജിത്ത് കുമാർ, എം രേഖ, പി.വി. മനോജ് കുമാർ എന്നിവരും സംസാരിച്ചു.
കണ്ണൂർ കലക്ടറേറ്റ് പരിസത്ത് നടന്ന അനുസ്മരണ സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.