സമഗ്രശിക്ഷാ കേരളയിലെ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് പുറത്ത് നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നടത്തിയ നിയമനം എൻ.ജി.ഒ. യൂണിയനും KGOAയും നടത്തിവന്ന അനിശ്ചിതകാല പ്രക്ഷോഭത്തെ തുടർന്ന് പിൻവലിച്ചു. ഇതിനോടനുബന്ധിച്ച് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം ജില്ലാ സെക്രട്ടറി സ. ആർ.പ്രവീൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജി.ശ്രീരാജ്, ജില്ലാ കമ്മിറ്റിയംഗം സി.എൽ.ശിവദാസ്, ഏരിയ പ്രസിഡൻ്റ് അനൂപ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു.