Kerala NGO Union

കണ്ണൂർ: കേരളത്തിന്റെ ബദൽ വികസന ത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും സംസ്ഥാന വ്യാപകമായി മാർച്ച്18 മുതൽ 21 വരെയുള്ള തീയ്യതികളാലായി ആയിരത്തിലേറെ പ്രാദേശിക കേന്ദ്രങ്ങളിൽ   അവകാശ സംരക്ഷണ സദസ്സുകൾ സം ഘടിപ്പിച്ചു.
കോർപറേറ്റ് പക്ഷപാതിത്വവും അധികാര കേന്ദ്രീകരണവും വർ ഗീയതയും മുഖമുദ്രയാക്കിയ കേന്ദ്രസർക്കാർ നയങ്ങൾക്ക് ബദലായി ജനക്ഷേമത്തിലും ജനാധിപത്യമൂല്യങ്ങളിലും അധി ഷ്ഠിതമായ വികസനമാണ് കേരളത്തിൽ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങളെ തുരങ്കംവയ്ക്കാനും കേരളത്തിൻ്റെ പൊതുവായ മുന്നോട്ടു പോക്കിനെ തടസ്സപ്പെടുത്താനും ലക്ഷ്യം വയ്ക്കുന്ന ദ്രോഹനടപടി കളാണ് കേന്ദ്ര സർക്കാരിൻ്റേത്. വികസന പദ്ധതി നിഷേധിച്ചും അർഹമായ സാമ്പത്തിക വിഹിതം തടഞ്ഞും കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. കേന്ദ്രസർക്കാർ നടപടി സംസ്ഥാനത്തെ സിവിൽ സർവീസ് അടക്കമുള്ള തൊഴിൽ
മേഖലയെയും ബാധിക്കുന്നു.
മുണ്ടക്കെ ദുരന്തബാധിതരെപോലും അവഗണിച്ചു. കേരളത്തിനെ തിരായ ഇത്തരം ഉപരോധങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സദസുകൾ സംഘടിപ്പിച്ചത്.
കണ്ണൂർ ജില്ലയിൽ 105 കേന്ദ്രങ്ങളിൽ അവകാശ സംരക്ഷണ സദസ് നടന്നു. ഒരോ കേത്രങ്ങളിലും വിവിധ എഫ് എസ് ഇ ടി ഒ ഘടക സംഘടനയുടെ നേതാക്കൾ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *