Kerala NGO Union

കണ്ണൂർ; അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ തണലിൽ
ലോകത്തെ യുദ്ധ ഭീതിയിലാഴ്ത്തും വിധം ഏകപക്ഷീയമായ കടന്നാക്രമണങ്ങൾ അഴിച്ചുവിടുന്ന സയണിസ്റ്റ് ഭീകരതക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ  കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടി കെ ടി ശശി ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ സി സുനിൽ അധ്യക്ഷത വഹിച്ചു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ കെ ഷാജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *