ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ജില്ലാ ശില്പശാല നടത്തി. രാജ്യത്തേ സിവിൽ സർവീസ് നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും ശില്പശാലയിൽ ചർച്ചയായി. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡൻ്റ് ബിനു ജേക്കബ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി.ശശിധരൻ വിഷയാവതരണം നടത്തി. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. കെ. ഹരികൃഷ്ണൻ, റെയ്സൺ സാം രാജു, അജി എസ് കുമാർ, ആദർശ് കുമാർ, അജയ കുമാർഎന്നിവർ പൊതുചർച്ചയിൽ പങ്കെടുത്തു. എം.വി ശശിധരൻ ചർച്ചകൾക്ക് മറുപടി പറഞ്ഞു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി. അനീഷ് കുമാർ സ്വാഗതവും എ.കെ.പി.സി.റ്റി.എ ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു നന്ദിയും പറഞ്ഞു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ്കുമാർ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ബിന്ദു, കെ.ജി.ഒ.എ. സംസ്ഥാന കമ്മറ്റിയംഗം ജാൻകി ദാസ്, ജില്ലാ സെക്രട്ടറി സുമേഷ് വാസുദേവൻ, പി.എസ്. സി. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ബോണി മോൻ സ്കറിയ, കെ.ജി. എൻ.എ ജില്ലാ പ്രസിഡൻ്റ് എ.എസ്. നിഷാദ് കെ.എൻ.ടി.എ ജില്ലാ പ്രസിഡൻ്റ് ജോബിൻ ജോർജ്ജ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.