ഭിന്നശേഷി ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ശനിയാഴ്ച വയനാട് കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണയിൽ യാതൊരു പ്രകോനവും ഇല്ലാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തി.ധർണയുടെ ഉദ്ഘാടകനും യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ. വിജയകുമാറിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.ധർണ്ണയിൽ പങ്കെടുത്തു കൊണ്ടിരുന്ന വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ കൈയേറ്റം ചെയ്തു.യൂത്ത് കോൺഗ്രസ് ആക്രമത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.പത്തനംതിട്ട ടൗണിൽ നടന്ന പ്രകടനം എൻ.ജി.ഓ യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ ഉദ്ഘാടനം ചെയ്തു. എസ്. അജയകുമാർ (കെ.ജി.ഒ.എ ), യൂണിയൻ ഭാരവാഹികളായ ആദർശ് കുമാർ, പി.ബി. മധു,എൽ അഞ്ജു, എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.കളക്റ്ററേറ്റിൽ എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി.അനീഷ് കുമാർ പ്രകടനം ഉദ്ഘാടനം ചെയ്തു. എസ്. ഷെറീനാ ബീഗം, ജെ.സുജ എന്നിവർ സംസാരിച്ചു. കോന്നിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ്. ജി.ബിനുകുമാർ ഉദ്ഘാടനം ചെയ്തു. എഫ്. എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി കെ.സതീഷ്കുമാർ സംസാരിച്ചു. റാന്നിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം ഒ.റ്റി. ദിപിൻദാസ് ഉദ്ഘാടനം ചെയ്തു. എഫ് എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി ടി.കെ.സജി സംസാരിച്ചു.അടൂരിൽ യൂണിയൻ ജില്ലാ കമ്മറ്റിയംഗം സി.ജെ. ജയശ്രി ഉദ്ഘാടനം ചെയ്തു. ആർ.രജനീഷ് സംസാരിച്ചു .തിരുവല്ലയിൽ എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി പി.ജി. ശ്രീരാജ് ഉദ്ഘാടനം ചെയ്തു. കെ.എം.ഷാനവാസ്. ബി.സജീഷ് എന്നിവർ സംസാരിച്ചു. മല്ലപ്പള്ളിയിൽ എഫ്.എസ്.ഇ.ടി.ഒ.താലൂക്ക് സെക്രട്ടറി കെ. സഞ്ജീവ് ഉദ്ഘാടനം ചെയ്തു.