കൽക്കട്ടയിലെ യുവഡോക്ടറുടെയും ഉത്തരാഖണ്ഡിലെ നേഴ്സിങ് ഓഫീസറുടെയും കൊലപാതകത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഈ.ടി.ഒ യുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.പത്തനംതിട്ട ടൗണിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ബിന്ദു ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡൻറ് ബിനു ജേക്കബ് നൈനാൻ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി ദീപാജയപ്രകാശ് എന്നിവർ അഭിവാദ്യം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ സ്വാഗതം പറഞ്ഞു.അടൂരിൽ നടന്ന കൂട്ടായ്മ എൻ.ജി.ഓ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.എഫ്. എസ്.ഇ.ടി.ഒ താലൂക്ക് പ്രസിഡൻ്റ് കെ.രവിചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.എസ്. ടി എ സബ് ജില്ലാ പ്രസിഡൻ്റ് ബി. മനീഷ അഭിവാദ്യം ചെയ്തു. തിരുവല്ലയിൽ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എസ് ലക്ഷ്മീദേവി ഉദ്ഘാടനം ചെയ്തു. കെ. ജി.എൻ എ ജില്ലാ വൈസ്പ്രസിഡൻ്റ് ജെ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ബി.സജേഷ്,രജനീ ഗോപാൽ എന്നിവർ അഭിവാദ്യം ചെയ്തു.റാന്നിയിൽ നടന്ന കൂട്ടായ്മ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻറ് ജി.ബിനു കുമാർ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു ബിജി കെ നായർ,ടി.കെ.സജി , ഒ . റ്റി.ദിപിൻദാസ് എന്നിവർ അഭിവാദ്യം ചെയ്തു. കോന്നിയിൽ നടന്ന കൂട്ടായ്മ കെ.എസ്.ടി. എ ജില്ലാ വൈസ് പ്രസിഡൻറ് എസ്.ജ്യോതിഷ് ഉദ്ഘാടനം ചെയ്തു.എൻ.ജി.ഓ യൂണിയൻ ജില്ല സെക്രട്ടറിയേറ്റംഗം എം.പി. ഷൈബി അധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ബി. മധു,പി.എ..സന്തോഷ് എന്നിവർ അഭിവാദ്യം ചെയ്തു. മല്ലപ്പള്ളിയിൽ എൻ.ജി യൂണിയൻ ജില്ലാ ജോസെക്രട്ടറി ആദർശ് കുമാർ ഉദ്ഘാടനം ചെയ്തു. ബി.സഞ്ജീവ്, അനൂപ് ഫിലിപ്പ് എന്നിവർ അഭിവാദ്യം ചെയ്തു.