62-ാം കണ്ണൂർ ജില്ലാ സമ്മേളനം
കേരള എൻജിഒ യൂണിയൻ 62-ാം കണ്ണൂർ ജില്ലാസമ്മേളനം 2025 ഏപ്രിൽ 11,12 തിയ്യതികളിൽ കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്നു. രാവിലെ 9.00 ന് ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ പതാക ഉയർത്തി. തുടർന്ന് 2024 ലെ കൗൺസിൽ യോഗത്തിൽ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പി പി അജിത്ത് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ സന്തോഷ്കുമാർ ടി (പയ്യന്നൂർ), സന്തോഷ്കുമാർ പി വി (മെഡിക്കൽ കോളേജ്), ദീപ കെ (തളിപ്പറമ്പ്), ബിന്ദു എം (ശ്രീകണ്ഠാപുരം), ടെറ്റിസ് എം എം (കണ്ണൂർ നോർത്ത്), നീന കെ സി (കണ്ണൂർ), സിനി കെ (കണ്ണൂർ സൗത്ത്), സിജിൻ കെ (തലശ്ശേരി), രാജീവൻ വി വി, പ്രസൂൺ വി സി (കൂത്തുപറമ്പ്), ഷിനോജ് എം (മട്ടന്നൂർ) എന്നിവർ പങ്കെടുത്തു. സെക്രട്ടറിയുടേയും ട്രഷററുടേയും മറുപടിയെ തുടർന്ന് പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു.
ഉച്ചയ്ക്ക് 2.30 ന് കെ രതീശന്റെ താൽക്കാലിക അധ്യക്ഷതയിൽ ചേർന്ന 2025 ലെ ജില്ലാ കൗൺസിൽ യോഗം ഭാരവാഹികൾ, ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ഓഡിറ്റർമാർ എന്നിവരെ തിരഞ്ഞെടുത്തു.
ഉച്ചകഴിഞ്ഞ് 3 മണിക്ക് സമ്മേളനം കെ വി സുമേഷ്, എം എൽ എ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് കെ സി സുനിൽ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻറ് എംപ്ലോയീസ് & വർക്കേഴ്സ് ജില്ല സെക്രട്ടറി അനു കവിണിശ്ശേരി, കെ എസ് എസ് പി യു ജില്ലാ സെക്രട്ടറി വി പി കിരൺ എന്നിവർ അഭിവാദ്യം ചെയ്തു. വൈകിട്ട് 5.45 ന് കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം രഞ്ജിനി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം ആദ്യ ദിവസത്തെ സമ്മേളനം നടപടികൾ 8.30 ന് അവസാനിച്ചു.
ഏപ്രിൽ 12 ന് രാവിലെ 9 ന് സംഘടന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ സുനിത ടി വി (പയ്യന്നൂർ), ലത പി വി (മെഡിക്കൽ കോളേജ്), മധുസൂദനൻ പി വി (തളിപ്പറമ്പ്), കെ സന്തോഷ് (ശ്രീകണ്ഠാപുരം), അബ്ദുൾ ഗഫൂർ എം സി കെ (കണ്ണൂർ നോർത്ത്), സഹദേവൻ പി (കണ്ണൂർ), നിജിൽ പി വി (കണ്ണൂർ സൗത്ത്), ബീന ഇ ഡി (തലശ്ശേരി), ജിതേഷ് പി (കൂത്തുപറമ്പ്), നിജു പി വി (മട്ടന്നൂർ) എന്നിവർ പങ്കെടുത്തു. രാവിലെ 11 മണിക്ക് ചേർന്ന സുഹൃത് സമ്മേളനം സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ പ്രതിനിധികൾ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.
സമ്മേളനം 21 പ്രമേയങ്ങൾ അംഗീകരിച്ചു.
പ്രസിഡന്റിന്റെ ഉപസംഹാര പ്രസംഗത്തോടെ വൈകിട്ട് 5.30 ന് സമ്മേളനം അവസാനിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് – പി പി സന്തോഷ് കുമാർ
സെക്രട്ടറി – എൻ സുരേന്ദ്രൻ
ട്രഷറർ – പി പി അജിത്ത് കുമാർ
വൈസ് പ്രസിഡന്റുമാർ – കെ ഷീബ, എം അനീഷ് കുമാർ
ജോയിന്റ് സെക്രട്ടറിമാർ – ടി വി പ്രജീഷ്, കെ പി വിനോദൻ
സെക്രട്ടറിയേറ്റ് അംഗങ്ങൾ
1.ടിസന്തോഷ് കുമാർ.
2.ടി ഷറഫുദ്ദീൻ
3.കെ.സി.ശ്രീനിവാസൻ
4.ഗോപാൽ കയ്യൂർ
5.വി.പി.രജനീഷ്
6.ജയരാജൻ കാരായി
7.സീബാ ബാലൻ
8.പി.എ.ലെനിഷ്
9.വി.പവിത്രൻ
10.നിഷ വടവതി
ജില്ലാ കമ്മിറ്റി അംഗങ്ങൾ
1.ജി.നന്ദനൻ
2.എം.രേഖ
3.കെ.അജയകുമാർ
4.പി.ആർ.ജിജേഷ്
5.പി.സേതു.
6.ടി.പ്രകാശൻ
7.റുബീസ് കച്ചേരി
8.ടി.വി.അനിൽകുമാർ
9.ശ്യാമള കൂവോടൻ
10.ടി.പി.സനീഷ് കുമാർ
11.ശ്രീജിത്.പി.എസ്
12.ദീപ്തി.വി.വി
13.രമ്യ കേളോത്ത്
14.ജിദേഷ്.വി
15.അശോകൻ.പി.വി
16.സി.ഹാരിസ്
17.കെ.ഒ.പ്രസാദ്
18.കെ.സുധീർ
19.എം.അജിത്കുമാർ
20.ജിതേഷ്.പി
21.സൂരജ് വി
22.ജയപ്രകാശൻ.കെ
23.പി.വി.മനോജ്
24.സുനിൽകുമാർ കെ
25.രാജീവൻ.പി.വി
26.എ.വി.സുധ
വനിതാ സബ് കമ്മിറ്റി കൺവീനർ – സീബ ബാലൻ
ജോയിന്റ് കൺവീനർ – നീന കെ സി




