Kerala NGO Union

കണ്ണൂർ; കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാകായിക വിഭാഗമായ സംഘവേദിയുടെ നേതൃത്വത്തിൽ സംസ്ഥാന  സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച പത്താമത് കണ്ണൂർ ജില്ല കായികമേളയിൽ തലശ്ശേരി ഏരിയ ഓവറോൾ ചാമ്പ്യന്മാരായി.
കണ്ണൂർ സൗത്ത് ഏരിയ രണ്ടാം സ്ഥാനവും കണ്ണൂർ നോർത്ത് ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ വനിത
ആതിര സുരേന്ദ്രൻ (തലശ്ശേരി ഏരിയ)
സൂപ്പർ സീനിയർ വനിത
സുബിത പൂവട്ട
(കണ്ണൂർ നോർത്ത് ഏരിയ)
മാസ്റ്റേഴ്സ് വനിത
ഹസീന ആലിയമ്പത്ത്
(തലശ്ശേരി ഏരിയ)
സീനിയർ പുരുഷൻ
അബിൻ എസ് എസ്
(പയ്യന്നൂർ ഏരിയ)
സൂപ്പർ സീനിയർ പുരുഷൻ
സന്ദീപൻ വി വി
(തലശ്ശേരി ഏരിയ)
മാസ്റ്റേഴ്സ് പുരുഷൻ
പ്രശാന്തൻ ഒ കെ
(കണ്ണൂർ സൗത്ത് ഏരിയ)
എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ  കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ  സീനിയർ, സൂപ്പർ സീനിയർ, മാസ്റ്റേഴ്സ്  വിഭാഗങ്ങളിലായി 250ലേറെ കായിക പ്രതിഭകൾ അണിനിരന്ന ജില്ലാ കായികമേള ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി തങ്കം എ എം സുഷമ സംസ്ഥാന കമ്മിറ്റി അംഗമായ പി ആർ സ്മിത എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് സ്വാഗതവും ജില്ലാ ട്രഷറർ കെ ഷീബ നന്ദിയും പറഞ്ഞു.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റം എ എം സുഷമ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
സമാപന സമ്മേളനത്തിൽ സംഘവേദി കൺവീനർ ജയരാജൻ കാരായി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *