കണ്ണൂർ; കേരള എൻജിഒ യൂണിയൻ 62-ാമത് സംസ്ഥാന സമ്മേളനം 2025 മെയ് 25,26,27 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പതാകദിനം ആചരിച്ചു.
യൂണിയൻ ജില്ലാ സെൻ്ററിൽ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ പതാക ഉയർത്തുകയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ, ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ എന്നിവർ പ്രസംഗിക്കുകയും ചെയ്തു.
പയ്യന്നൂർ ഏരിയയിൽ ഏരിയ പ്രസിഡന്റ് ടി എം ലിജു പതാക ഉയർത്തുകയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി രജനിഷ് ഏരിയ സെക്രട്ടറി പി വി മനോജ് എന്നിവർ പ്രസംഗിക്കുകയും ചെയ്തു.
മെഡിക്കൽ കോളേജ് ഏരിയയിൽ ഏരിയ പ്രസിഡണ്ട് കെ ഉണ്ണികൃഷ്ണൻ പതാക ഉയർത്തുകയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം സീബ ബാലൻ ഏരിയ സെക്രട്ടറി പി ആർ ജിജേഷ് എന്നിവർ പ്രസംഗിച്ചു. തളിപ്പറമ്പ് ഏരിയയിൽ ഏരിയ പ്രസിഡന്റ് സി ഹാരിസ് പതാക ഉയർത്തുകയും ഏരിയ സെക്രട്ടറി ടി പ്രകാശൻ, ജില്ലാ കമ്മിറ്റിയംഗം പി എസ് ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. ശ്രീകണ്ഠപുരം ഏരിയയിൽ ഏരിയ പ്രസിഡൻറ് പി സേതു പതാക ഉയർത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി സന്തോഷ് കുമാർ ഏരിയാസെക്രട്ടറി കെ ഒ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ നോർത്ത് ഏരിയയിൽ ഏരിയ പ്രസിഡണ്ട് ടി കെ ഷൈലു പതാക ഉയർത്തി ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ ഏരിയ സെക്രട്ടറി റുബീസ് കച്ചേരി എന്നിവർ പ്രസംഗിച്ചു. കണ്ണൂർ ഏരിയയിൽ ഏരിയാ പ്രസിഡന്റ് ടി കെ ജിതേഷ് പതാക ഉയർത്തി ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ് കുമാർ ഏരിയാ സെക്രട്ടറി കെ അശോകൻ എന്നിവർ പ്രസംഗിച്ചു. കണ്ണൂർ സൗത്ത് ഏരിയയിൽ ഏരിയ പ്രസിഡന്റ് നവാസ് കച്ചേരി പതാക ഉയർത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഗോപാൽ കയ്യൂർ ഏരിയ സെക്രട്ടറി കെ അജയ കുമാർ എന്നിവർ പ്രസംഗിച്ചു. തലശ്ശേരി ഏരിയയിൽ ഏരിയ പ്രസിഡന്റ് രമ്യ കേളോത്ത് പതാക ഉയർത്തി ജില്ലാ സെക്രട്ടറിയേറ്റം ജയരാജൻ കാരായി ഏരിയ സെക്രട്ടറി പി ജിതേഷ് എന്നിവർ പ്രസംഗിച്ചു. കൂത്തുപറമ്പ് ഏരിയയിൽ ഏരിയ പ്രസിഡണ്ട് പി ഡോളി പതാക ഉയർത്തി ഏരിയ സെക്രട്ടറി കെ സുനിൽകുമാർ പ്രസംഗിച്ചു. മട്ടന്നൂർ ഏരിയയിൽ ഏരിയ പ്രസിഡന്റ് ഷാജി മാവില പതാക ഉയർത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രതീശൻ ഏരിയ സെക്രട്ടറി വി സൂരജ് എന്നിവർ പ്രസംഗിച്ചു.
