എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം
കാർഷിക സെമിനാർ സംഘടിപ്പിച്ചു.
മെയ് 25 26 27 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന എൻജിഒ യൂണിയൻ അറുപത്തിരണ്ടാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കാർഷിക മേഖല – കോർപറേറ്റ് വത്കരണവും പ്രതിരോധവും എന്ന വിഷയത്തിൽ നടന്ന സെമിനാർ അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ.വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ മാരുതി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി എം സത്യപാലൻ എൻ ജി ഒ . യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ, സമ്മേളന സ്വാഗത സംഘം ജനറൻ കൺവീനർ ബി സന്തോഷ് എന്നിവർ സംസാരിച്ചു.
സെമിനാർ സംഘാടക സമിതി ചെയർമാൻ എം ശശികുമാർ അധ്യക്ഷനായി അനുബന്ധ പരിപാടി കൺവീനർ പി സജിത്ത് സ്വാഗതവും സെമിനാർ സംഘാടക സമിതി കൺവീനർ പി സി ശ്രീകുമാർ നന്ദിയും പറഞ്ഞു