Kerala NGO Union

ജോലിഭാരത്തിനനുസരിച്ച് അറ്റൻഡൻ്റ്, നഴ്സിംഗ് അസിസ്റ്റൻ്റ് തസ്തിക സൃഷ്ടിക്കുക, ഒഴിഞ്ഞു കിടക്കുന്ന ഗ്രേഡ് 1 , ഗ്രേഡ് II ,നഴ്സിംഗ് അസിസ്റ്റൻ്റ് തസ്തികകളിൽ ഉടൻ പ്രോമോഷൻ നടത്തുക, അന്തർ ജില്ലാ സ്ഥലം മാറ്റത്തിലെ തടസ്സങ്ങൾ ഒഴിവാക്കുക, യൂണിഫോം അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഡി. എം. ഇ / ഡി എച്ച് എസ് / ഡി. എം. ഒ/ മെഡിക്കൽ കോളേജ്, ജില്ലാ – താലൂക്ക് ആശുപത്രികൾക്ക് മുന്നിലായിരുന്നു പ്രകടനം. കണ്ണൂർ ഡി.എം .ഒ ഓഫിസിനു മുന്നിൽ നടത്തിയ പ്രകടനത്തിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ , പി.പി. സന്തോഷ്കുമാർ , കെ. അജയ കുമാർ എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ എ.എം. സുഷമ , കെ.ഷീബ, തലശ്ശേരിയിൽ കെ. രഞ്ജിത്ത്, ജയരാജൻ കാരായി, തളിപ്പറമ്പിൽ ടി.സന്തോഷ്, കെ. പ്രകാശൻ , പയ്യന്നൂരിൽ വി.പി രജനീഷ് , കെ. രേഘ, മെഡിക്കൽ കോളേജിൽ പി.ആർ ജിജേഷ് , സീബ ബാലൻ, ഇരിട്ടിയിൽ കെ. രതീശൻ, പി.എ ,ലെ നിഷ്, സൂരജ്. വി എന്നിവർ സംസാരിച്ചു.
കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം

Leave a Reply

Your email address will not be published. Required fields are marked *