കേരള എൻ ജി ഒ യൂണിയൻ മട്ടന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ഇരിട്ടി പയഞ്ചേരി മുക്കിൽ നടന്നു. എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ശിലാ സ്ഥാപനം നടത്തി. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രഞ്ജിത്ത്, പി ആർ സ്മിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രതീശൻ നന്ദിയും പറഞ്ഞു.
എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ശിലാ സ്ഥാപനം നടത്തി