കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽനയങ്ങൾ ശക്തിപ്പെടുത്തുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക; നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക., ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശികകൾ ഉടൻ അനുവദിക്കുക., എച്ച് ബി എ, മെഡിസെപ്പ് പദ്ധതികൾ കാര്യക്ഷമമാക്കുക., ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കാൻ അണിനിരക്കുക., വർഗീയതയെ ചെറുക്കുക., വിലക്കയറ്റം തടയുക. എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും നടത്തിയത്. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച മാർച്ച് കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ സമാപിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ധർണ്ണ ഉൽഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് പി.പി. സന്തോഷ്കുമാർ അദ്ധ്യക്ഷതവഹിച്ചു. പി.ആർ സ്മിത ടി.വി രജിത സംസാരിച്ചു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ധർണ്ണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം അനൂപ് തോമസ് ഉൽഘാടനം ചെയ്തു. എം. അനീഷ് കുമാർ അദ്ധ്യക്ഷനായി കെ.പി. വിനോദൻ , സീബബാലൻ സംസാരിച്ചു. തലശ്ശേരി സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ധർണ്ണ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം കെ. മഹേഷ് ഉൽഘാനം ചെയ്തു. കെ.ഷീബ അദ്ധ്യക്ഷത വഹിച്ചു. ടി.വി. പ്രജീഷ്, സംസാരിച്ചു.
കണ്ണൂരിൽ നടന്ന മാർച്ച്