കണ്ണൂർ; മലയാള സിനിമയെ ലോകത്തോളം വളർത്തിയ ചലച്ചിത്രകാരനായിരുന്ന അന്തരിച്ച ഷാജി എൻ കരുൺ.
ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പിറവി, സ്വം എന്നീ ആദ്യ രണ്ട് ചലച്ചിത്രങ്ങൾ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശങ്ങൾ നേടിയവയായിരുന്നു.
ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷൻ, ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷൻ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചു.
കേരള എൻ ജി ഒ യൂണിയൻ ജില്ലാ സെൻ്ററിൽ പ്രവർത്തിക്കുന്ന ടി കെ ബാലൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ എൻജിഒ യൂണിയൻ ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ വി വി ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണം നടത്തി.
യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ലൈബ്രറി കൺവീനർ കെ സി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
