തൊടുപുഴ – കേരള എൻ.ജി.ഒ. യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജൂൺ 10 പതാക ദിനം ആചരിച്ചു.ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ തൊടുപുഴ വെസ്റ്റ് ഏരിയ പ്രസിഡന്റ് അൻസൽ അബ്ദുൽ സലാം പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി യേറ്റംഗം ടി എം ഹാജറ പ്രസംഗിച്ചു.
തൊടുപുഴ വിദ്യാഭ്യാസ സമുച്ചയത്തിൽ തൊടുപുഴ ഈസ്റ്റ് ഏരിയാ പ്രസിഡണ്ട് സി എം ശരത് പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ, ഏരിയ സെക്രട്ടറി പി എം മുഹമ്മദ് ജലീൽ എന്നിവർ പ്രസംഗിച്ചു.
കട്ടപ്പന സിവിൽ സ്റ്റേഷനിൽ കട്ടപ്പന ഏരിയ പ്രസിഡന്റ് കെ പി സന്ധ്യ പതാക ഉയർത്തി.സംസ്ഥാന കമ്മിറ്റിയംഗം എസ് സുനിൽകുമാർ, ഏരിയ സെക്രട്ടറി കെ വി ഷിജു എന്നിവർ പ്രസംഗിച്ചു.
പീരുമേട് സിവിൽ സ്റ്റേഷനിൽ പീരുമേട് ഏരിയ വൈസ് പ്രസിഡന്റ് എം ആർ ശ്യാം കുമാർ പതാക ഉയർത്തി. ജില്ലാ ജോ. സെക്രട്ടറി ടി ജി രാജീവ്, ഏരിയ സെക്രട്ടറി എം ടി സീമോൾ എന്നിവർ പ്രസംഗിച്ചു.
ഇടുക്കി മെഡിക്കൽ കോളേജ് കാമ്പസ്സിൽ ഇടുക്കി ഏരിയ പ്രസിഡൻറ് പി എസ് അജിത പതാക ഉയർത്തി.
ജില്ലാ വൈസ് പ്രസിഡണ്ട് നീന ഭാസ്കരൻ, ഏരിയ സെക്രട്ടറി അനീഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.
ദേവികുളം താലൂക് ഓഫിസ് അങ്കണത്തിൽ ദേവികുളം ഏരിയ പ്രസിഡന്റ് വി എസ് അരുൺ പതാക ഉയർത്തി. ജില്ലാ ട്രഷറർ പി എ ജയകുമാർ , ഏരിയ സെക്രട്ടറി വൈ എൻ രതീഷ് എന്നിവർ പ്രസംഗിച്ചു.
നെടുംങ്കണ്ടം സിവിൽ സ്റ്റേഷനിൽ ഉടുമ്പഞ്ചോല ഏരിയ പ്രസിഡന്റ് എം മിബി പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ് ജി ഷിബു, ഏരിയ സെക്രട്ടറി ബിജു സത്യൻ എന്നിവർ പ്രസംഗിച്ചു.
അടിമാലി സബ് ട്രഷറി അങ്കണത്തിൽ അടിമാലി ഏരിയ വൈസ് പ്രസിഡന്റ് പി അമ്പിളിരാജ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് ജാഫർഖാൻ,ഏരിയ സെക്രട്ടറി ബി എൻ ബിജിമോൾ എന്നിവർ പ്രസംഗിച്ചു.
കുമളി ഗ്രാമപഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ കുമളി ഏരിയ പ്രസിഡന്റ് ഡി വിബിൻബാബു പതാക ഉയർത്തി.ജില്ലാ സെക്രട്ടറിയേറ്റംഗം പി മാടസ്വാമി, ഏരിയ സെക്രട്ടറി എ ഒലീദ് എന്നിവർ പ്രസംഗിച്ചു.
ജൂൺ 22 മുതൽ 24 വരെ കോഴിക്കോട് വച്ചാണ് 61-ാം സംസ്ഥാന സമ്മേളനം ചേരുന്നത്.
വജ്രജൂബിലി സമ്മേളനത്തിൻ്റെ ഭാഗമായി ഏറ്റെടുത്ത പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തയാക്കിയാണ് 61-ാം സമ്മേളനത്തിലേക്ക് കടക്കുന്നത്. ജൂൺ 22 ന് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും. 23 ന് രാവിലെ പ്രതിനിധി സമ്മേളനം പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ പ്രബീർ പുകായ സ്തയും ഉദ്ഘാടനം ചെയ്യും.