എൻ. ജി.ഒ. യൂണിയൻ സംസ്ഥാന സമ്മേളനം സമരക്കരുത്തിൻ ഓർമ്മ ത്തിരകൾ എന്ന പേരിൽ മുൻകാല നേതൃസംഗമം നടത്തി മെയ് 25, 26, 27 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി മുൻകാല നേതൃസംഗമം സംഘടിപ്പിച്ചു. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന പരിപാടി ബഹു. മുൻ സഹകരണ, പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി ശശിധരൻ ആശംസ അറിയിച്ചു
യൂണിയൻ മുൻകാല നേതാക്കളായ എൻ പരമേശ്വരൻ ബി ആനന്ദക്കുട്ടൻ പികെ. രതി പി.എസ്.ശ്രീധരൻ എന്നിവർ സമര സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് പുതുതലമുറ ജീവനക്കാരോട് അനുഭവങ്ങൾ പങ്ക് വച്ചു. ജില്ലാ സെക്രട്ടറി സി.സിലീഷ് സ്വാഗതവും അനുബന്ധ പരിപാടിയുടെ കൺവീനർ പി സജിത്ത് നന്ദിയും പറഞ്ഞു. സ്വാഗത സംഘം ജനറൽ കൺവീനർ ബി സന്തോഷ് സംസാരിച്ചു.
സമ്മേളന അനുബന്ധ പരിപാടിയുടെ ഭാഗമായി മെയ് പത്താം തീയതി ടി.ഡി.ഹൈസ്കൂളിൽ വച്ച് നടത്തിയ കുട്ടികളുടെ പെൻസിൽ ഡ്രോയിംഗ്, ജലച്ഛായം മത്സരങ്ങളിലെ വിജയികളായ കുട്ടികൾക്ക് നേതൃസംഗമവേദിയിൽ വച്ച് സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ സമ്മാനങ്ങൾ വിതരണം ചെയ്തു.