Kerala NGO Union

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ദാരുണമായ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ അന്വേഷണം നടത്തി മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ ജി ഒ യൂണിയന്റെയും കെ ജി ഒ എ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ സിവിൽ സ്റ്റേഷനിൽ നൂറുകണക്കിന് ജീവ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ആർ സ്മിത, കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം കെ എം രശ്മിത എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് യൂണിയൻ നേതാക്കളായ ടി വി പ്രജീഷ്, പി പി അജിത് കുമാർ, കെ ഷീബ, എം അനീഷ് കുമാർ കെ ജി ഒ എ നേതാക്കളായ ഇ പി വിനോദ് കുമാർ, വൈ വി അശോകൻ എന്നിവർ നേതൃത്വം നൽകി.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. പയ്യന്നൂരിൽ പി വി മനോജ്, കെ പി സോമനാഥൻ എന്നിവരും തളിപ്പറമ്പിൽ ടി സന്തോഷ് കുമാർ, ഒ പി രാധാകൃഷ്ണൻ എന്നിവരും തലശ്ശേരിയിൽ ജിതേഷ് പി , സന്തോഷ് കുമാർ പി, ജയരാജൻ കാരായി എന്നിവരും കൂത്തുപറമ്പിൽ ടി വി പ്രജീഷ്, കെ പ്രശാന്ത് കുമാർ എന്നിവരും ഇരിട്ടിയിൽ കെ രതീശനും പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *