കേരള എൻജി ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തിനു മുന്നോടിയായി 141 ഏരിയ സമ്മേളനങ്ങളും ഫെബ്രുവരി 15 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ചേർന്നു. രാവിലെ 9 മണിക്ക് തുടങ്ങി അരദിവസമായാണ് സമ്മേളനങ്ങൾ നിശ്ചയിച്ചിരുന്നത്. സംഘടനാ പ്രവർത്തനങ്ങളിൽ കാലോചിതമായ മാറ്റം വരുത്തുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സമ്മേളന കാലം മുതൽ നിശ്ചിത എണ്ണം സമ്മേളനങ്ങൾ അവധി ദിവസം നടത്തണമെന്ന് സംഘടന തീരുമാനിച്ചിരുന്നു. ഇക്കൊല്ലം 40% സമ്മേളനങ്ങളെങ്കിലും അവധി ദിവസം നടത്തണമെന്നാണ് തീരുമാനിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ -__ കമ്മിറ്റികളുടെ സമ്മേളനങ്ങൾ അവധി ദിവസങ്ങളിൽ ജീവനക്കാരുടെ മികച്ച പങ്കാളിത്തത്തോടെ നടത്താൻ കഴിഞ്ഞു എന്നത് ഈ സംഘടനയിൽ ജീവനക്കാർ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ്. സമ്മേളന കാലത്ത് എൻ ജി ഒ യൂണിയനെ അപകീർത്തിപ്പെടുത്തുന്നതിന് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചു കൊണ്ട് എതിരാളികൾ നടത്തിയ ഹീനമായ ശ്രമങ്ങളെയെല്ലാം ജീവനക്കാർ നിർദ്ദയം തള്ളി എന്നാണ് രാവിലെ 9 മണിക്ക് പതാക ഉയർത്തുമ്പോൾ മുതൽ സമ്മേളനത്തിൽ ദൃശ്യമായ ജീവനക്കാരുടെ പങ്കാളിത്തം സൂചിപ്പിക്കുന്നത്. സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട മൂന്ന് രേഖകളിലും ഗൗരവപൂർണ്ണമായ ചർച്ചകൾ നടന്നിട്ടുണ്ട്. മറുപടികളിലൂടെ ആശയ വ്യക്തത വരുത്തുന്നതിന് കഴിഞ്ഞിട്ടുണ്ട്.സംഘാടനത്തിലും ഉള്ളടക്കത്തിലും സമ്മേളനങ്ങൾ മികച്ച നിലവാരം പുലർത്തി. ഭാവി പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നവയായി ഏരിയ സമ്മേളനങ്ങൾ മാറി.