ഓർഡനൻസ് ഫാക്ടറി ജീവനക്കാരുടെ പണിമുടക്കിന് ഐക്യദാർഡ്യം
സ്വകാര്യവൽക്കരണത്തിനെതിരെ ഓർഡനൻസ് ഫാക്ടറി ജീവനക്കാർ ഒറ്റക്കെട്ടായി 2021 ജൂലൈ 26 മുതൽ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ പുതിയ ഓർഡിനൻസ് പുറപ്പെടുവിച്ചിരിക്കുന്നു. തൊഴിലെടുത്ത് ജീവിക്കുന്നവരുടെ മൗലിക അവകാശങ്ങൾ പോലും ചവിട്ടിമെതിക്കുന്ന 2021ജൂൺ 30 ന് പുറപ്പെടുവിച്ച “എസെൻഷ്യൽ ഡിഫൻസ് സർവീസ് ഓർഡിനൻസ് 2021” ന് എതിരെ യോജിച്ച ചെറുത്തുനിൽപ്പ് ഉയരുകയാണ്.
കേന്ദ്ര ഭരണം കൈയാളിയ കോൺഗ്രസ് തുടങ്ങി വെച്ചതും ഇപ്പോൾ ബിജെപി പിന്തുടരുന്നതും ആയ നവലിബറൽ നയങ്ങൾ രാജ്യത്തിന്റെ പൊതു സമ്പത്തും പ്രകൃതിവിഭവങ്ങളും കുത്തകകൾക്ക് തീറെഴുതുന്നതാണ്. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളെ മറയാക്കി ഈ ജനദ്രോഹ നയങ്ങൾ കൂടുതൽ തീവ്രമായി നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ പരിശ്രമിക്കുന്നത്. അവർ പ്രഖ്യാപിച്ച കോവിഡ് ഉത്തേജക പാക്കേജുകൾ പോലും സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിന് വേണ്ടിയായിരുന്നു. ഈ നയത്തിന്റെ ഭാഗമായിട്ടാണ് 41 ഓർഡനൻസ് ഫാക്ടറികളെ 7 കോർപ്പറേറ്റ് കമ്പനികൾ ആക്കി മാറ്റാനുള്ള തീരുമാനം.പ്രതിരോധ സേനയ്ക്ക് ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനമാണ് ഓർഡിനൻസ് ഫാക്ടറികൾ. 1775 ലാണ് ഓർഡനൻസ് ഫാക്ടറി ബോർഡ് സ്ഥാപിതമായത്. പൊതുമേഖലാ സ്ഥാപനമായ ഓർഡനൻസ് ഫാക്ടറികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും കയറ്റുമതി സാധ്യത വർദ്ധിപ്പിക്കാനുമാണ് പുതിയ പരിഷ്കാരങ്ങൾ എന്നതാണ് സർക്കാർ ഭാഷ്യം. എന്നാൽ ബിഎംഎസ് ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ സർക്കാർ പ്രഖ്യാപനത്തെ മുഖവിലയ്ക്കെടുക്കാതെ സ്വകാര്യവൽക്കരണ നടപടികൾക്കെതിരെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ജീവനക്കാരുടെ ഒറ്റക്കെട്ടായ പണിമുടക്ക് തീരുമാനം സ്വകാര്യവൽക്കരണ നടപടികൾക്ക് തിരിച്ചടിയാകുമെന്ന് കണ്ടാണ് നിലവിലുള്ള നിയമങ്ങളും വ്യവസ്ഥകളും ആകെ ലംഘിച്ച് മോദി സർക്കാർ പണിമുടക്ക് നിരോധന ഓർഡിനൻസ് പുറപ്പെടുവിച്ചിരിക്കുന്നത്. “എസ്മ” ക്ക് സമാനമായ ഈ കരിനിയമം തൊഴിലെടുത്ത് ജീവിക്കുന്നവരുടെ അവകാശങ്ങൾ സമ്പൂർണമായി നിഷേധിക്കുന്നതാണ്. തൊഴിലെടുക്കുന്നവർക്ക് സംഘടിക്കാനുള്ള സ്വാതന്ത്ര്യവും കൂട്ടായി വിലപേശാനുള്ള അവകാശവും ഉറപ്പുവരുത്തണമെന്ന് 1987ലെ യും 98 ലെയും ഐഎൽഒ കൺവെൻഷൻ പ്രമാണങ്ങൾക്ക് വിരുദ്ധമാണ് ഓർഡിനൻസ്. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ഒരു വർഷം തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ നൽകാവുന്ന വ്യവസ്ഥകൾ ഓർഡിനൻസിൽ ഉൾപ്പെടുന്നു. പണിമുടക്കിന് പ്രേരണയോ ധനസഹായം നൽകുന്നവർക്ക് രണ്ടുവർഷം തടവും 15000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ നൽകുമെന്ന് വ്യവസ്ഥയും ചേർത്തിരിക്കുന്നു. പണിമുടക്കിയ വരെയും സഹായിച്ച വരെയും യാതൊരു അന്വേഷണവും കൂടാതെ പിരിച്ചുവിടാൻ മാനേജ്മെൻറ് അധികാരം നൽകുന്ന വ്യവസ്ഥകളും ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിലെ തൊഴിലെടുത്ത് ജീവിക്കുന്ന അവരുടെ അവകാശങ്ങളെ മുതലാളിമാരുടെ ലാഭാർത്തിക്കായി ബലികൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ കൂടുതൽ ഐക്യത്തോടെയുള്ള ചെറുത്തുനിൽപ്പ് അനിവാര്യമാവുകയാണ്. നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ അണിനിരക്കുന്ന ഓർഡനൻസ് ഫാക്ടറി തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്ന ജൂലൈ 26ന് എഫ് എസ് ഇ ടി ഒ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം