ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള NGO യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃപ്പുണിത്തുറ പുതിയ കാവ് ആയൂർവേദ ആശുപത്രി അങ്കണത്തിൽ ഔഷധ സസ്യത്തോട്ടം നിർമ്മിച്ചു.തൃപ്പുണിത്തുറ നഗരസഭ ചെയർപേഴ്സൺ രമസന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.സുനിൽകുമാർ,ജില്ലാസെക്രട്ടറി കെ.എ.അൻവർ,പ്രസിഡന്റ് കെ.എസ്.ഷാനിൽ, ജോ.സെക്രട്ടറി പി.പി.സുനിൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ രജിത്ത് പി.ഷാൻ, പാക്സൻ ജോസ്,സി.മനോജ് എന്നിവർ പങ്കെടുത്തു. വിവിധയിനം ഔഷധ സസ്യളുടെ തോട്ടമാണ് നിർമ്മിച്ചിട്ടുള്ളത്.