കേരള എൻജിഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കലവറ നിറയ്ക്കലിന് ജീവനക്കാരുടെ നിറഞ്ഞ പിന്തുണ. പച്ചക്കറികളും പലവ്യഞ്ജനങ്ങളും തേങ്ങയും തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളാണ് ജീവനക്കാരിൽ നിന്ന് സംഭാവനയായി സ്വീകരിച്ചത്. യൂണിയന്റെ പത്ത് ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ ജീവനക്കാരിൽ നിന്ന് നേരിട്ട് ശേഖരിച്ച ഭക്ഷോത്പന്നങ്ങൾ ജില്ലാ ഭാരവാഹികളും സെക്രട്ടേറിയേറ്റ് അംഗങ്ങളും യൂണിറ്റ് കേന്ദ്രങ്ങളിൽ നിന്ന് ഏറ്റുവാങ്ങി. വൈകുന്നേരം സംസ്ഥാന സമ്മേളന സ്വാഗതസംഘം വൈസ് ചെയർമാൻ ഇ പ്രേംകുമാർ ഉത്പന്നങ്ങൾ ഏറ്റുവാങ്ങി.