സംസ്ഥാന ജീവനക്കാരുടെ കായികോത്സവം 2024ന് സംഘാടക സമിതിയായി. കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാർ ചെയർമാനും യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. സുനിൽകുമാർ ജനറൽ കൺവീനറുമായ സംഘാടകസമിതിയാണ് രൂപീകരിച്ചത്.
ഡിസംബർ 22 ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലാണ് കായികോൽസവം നടക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗം ശ്രീ. കെ. എൻ ഉണ്ണികൃഷ്ണൻഎം. എൽ. എ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം. വി ശശിധരൻ കായികമേളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ. എസ് ഷാനിൽ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ. എ അൻവർ സ്വാഗതം.
ആശംസിച്ചു. കൊച്ചി കോർപ്പറേഷൻ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. ആർ റെനീഷ്, എഫ്സിഇടിഒ ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു എന്നിവർ സംസാരിച്ചു.
യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ സംഘാടക സമിതിയുടെ നിർദേശം അവതരിപ്പിച്ചു. ജനറൽ കൺവീനർ നന്ദി രേഖപ്പെടുത്തി.