Kerala NGO Union

കണ്ണൂർ; സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്രവിഹിതങ്ങൾ തടഞ്ഞും  വായ്പ പരിധി വെട്ടിക്കുറച്ചും കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും  തടയുന്ന കേന്ദ്രസർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും കരിദിനം ആചരിച്ചു.
ജില്ലയിലെ ഓഫീസുകളിലും സ്കൂളുകളിലും ജീവനക്കാരും അധ്യാപകരും ബാഡ്ജ് ധരിച്ചും പ്രതിഷേധ യോഗം നടത്തിയും കരിദിനാചരണത്തിൽ പങ്കെടുത്തു.
ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂരിൽ കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും അണിനിരന്നു. പ്രതിഷേധ പരിപാടി കേരള എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.
സമരസമിതി കൺവീനർ സിജു പി തോമസ് അധ്യക്ഷത വഹിച്ചു. കെ എസ് ടി എ ജില്ലാ സെക്രട്ടറി കെ സി സുനിൽ, കെ ജി ഒ എ ജില്ലാ സെക്രട്ടറി കെ ഷാജിഎന്നിവർ പ്രസംഗിച്ചു.  ആക്ഷൻ കൗൺസിൽ കൺവീനർ പി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *